ബെംഗളൂരു: ഡ്രൈവറില്ലാ മെട്രോ ട്രെയിൻ യാത്രക്കാരുമായി സർവീസ് നടത്തുന്ന നാലുമാസം നീളുന്ന പരിശോധനകൾക്കുശേഷമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ. സുരക്ഷയുറപ്പാക്കാൻ 37 പരിശോധനകളാണ് നടത്തുന്നത്. ചൈനയിൽ നിന്നെത്തിച്ച കോച്ചുകൾ കൂട്ടിച്ചേർത്ത് ട്രാക്കിലേക്ക് മാറ്റുന്ന പ്രവൃത്തി ഇതിനോടകം പൂർത്തിയായി. വരും ദിവസങ്ങളിൽ വിശദമായ പരിശോധനകൾ തുടങ്ങും. യാത്രക്കാരുടെ ആശങ്ക പരിഹരിക്കാൻ സർവീസ് തുടങ്ങിയാലും ആദ്യഘട്ടത്തിൽ എൻജിൻ ഡ്രൈവറുടെ സാന്നിധ്യം ട്രെയിനുകളിലുണ്ടാകും. പിന്നീട് ഇവരെ പിൻവലിക്കും.ഫെബ്രുവരി 14-നാണ് ചൈനയിൽനിന്ന് ഡ്രൈവറില്ലാ ട്രെയിൻ കോച്ചുകൾ ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തെ ഹെബ്ബഗൊഡി മെട്രോ ഡിപ്പോയിലെത്തിച്ചത്. കോച്ചുകൾ കൂട്ടിച്ചേർക്കുന്നതിനും മറ്റ് സാങ്കേതിക സഹായങ്ങൾക്കുമായി എൻജിനിയർമാരുടെ സംഘവും ബെംഗളൂരുവിലെത്തിയിട്ടുണ്ട്. പരിശോധനകൾ പൂർത്തിയാക്കി സർവീസ് തുടങ്ങുന്നതുവരെ ഇവർ നഗരത്തിൽ തുടരും.
നിർമാണം പൂർത്തിയായ യെല്ലോലൈനിലൂടെയായിരിക്കും ( ആർ.വി. റോഡ്- ബൊമ്മസാന്ദ്ര) ഡ്രൈവറില്ലാ ട്രെയിൻ സർവീസ് നടത്തുക. ഒന്നരമിനിറ്റിന്റെ ഇടവേളയിൽ സർവീസ് നടത്താനാണ് ലക്ഷ്യമിടുന്നത്.മേയിൽ ഒരു ഡ്രൈവറില്ലാ ട്രെയിൻകൂടി ചൈനയിൽ നിന്നെത്തും. ജൂൺ മുതൽ മാസം രണ്ടു മെട്രോട്രെയിനുകൾ വീതമാണ് എത്തുക.ബി.എം.ആർ.സി.എല്ലുമായുള്ള കരാറനുസരിച്ച് ചൈനീസ് കമ്പനിയായ സി.ആർ.ആർ.സി. 216 മെട്രോകോച്ചുകളാണ് എത്തിക്കേണ്ടത്.
ഭാര്യയ്ക്ക് 10 രൂപയുടെ ലിപ്സ്റ്റിക് മതി, ഭര്‍ത്താവ് വാങ്ങിയത് 30 രൂപയുടെ ലിപ്സ്റ്റിക്; വിവാഹബന്ധം വേര്‍പ്പെടുത്തണമെന്ന് ദമ്ബതികള്‍
ആഗ്ര: ലിപ്സ്റ്റിക്കിനെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പ്പെടുത്താനൊരുങ്ങി ദമ്ബതികള്‍.30 രൂപയുടെ ലിപ്സ്റ്റിക് വിലകൂടിയതാണന്ന് ആരോപിച്ച് ഭര്‍ത്താവുമായി വഴക്കിട്ട യുവതി വീട്ടില്‍ നിന്നിറങ്ങി പോകുകയായിരുന്നു. തുടര്‍ന്ന് ആഗ്രയിലെ ഫാമിലി കൗണ്‍സിലിങ് സെന്ററില്‍ പരാതിയുമായി ദമ്ബതികള്‍ എത്തുകയായിരുന്നു.കൗണ്‍സിലിംഗ് സെന്ററിലെ കൗണ്‍സിലര്‍ സതീഷ് ഖിര്‍വാര്‍ ആണ് തന്റെ മുന്നിലെത്തിയ ഈ അപൂര്‍വ വിവാഹമോചന പരാതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. രണ്ട് വര്‍ഷം മുമ്ബായിരുന്നു ദമ്ബതികളുടെ വിവാഹം. ഭാര്യ ലിപ്സ്റ്റിക് വേണമെന്ന് പറയുകയും ഭര്‍ത്താവത് വാങ്ങി വരികയും ചെയ്തു. വില ചോദിച്ച ഭാര്യ 30 രൂപയുടെ ലിപ്സ്റ്റിക്ക് ആണതെന്ന് അറിഞ്ഞതും തനിക്ക് 10 രൂപയുടെ ലിപ്സ്റ്റിക്ക് മതിയായിരുന്നെന്നും ഇത്രയും വിലകൂടിയ ലിപ്സ്റ്റിക് എന്തിന് വാങ്ങിയെന്ന് ചോദിച്ച് കലഹിക്കാന്‍ തുടങ്ങി.
30 രൂപയില്‍ കുറഞ്ഞ ലിപ്സ്റ്റിക്ക് ഇല്ലെന്ന് ഭര്‍ത്താവും മറുപടി നല്കി. എന്നാല്‍, ഇത്തരത്തില്‍ പണം ചെലവാക്കിയാല്‍ കുടുംബ ബജറ്റ് താളം തെറ്റുമെന്നായി ഭാര്യ. ഒടുവില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയുമായി. ഇതോടെ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. കൗണ്‍സിലിങ്ങില്‍ ഇരുവരെയും അനുനയിപ്പിക്കുകയും ഭാര്യയുടെ ആശങ്കകള്‍ ഭര്‍ത്താവിനെ പറഞ്ഞു മനസ്സിലാക്കി. ഭര്‍ത്താവിന്റെ ഭാഗം ഭാര്യയേയും ബോധ്യപ്പെടുത്തി. ഒടുവില്‍ ഭാര്യയ്ക്ക് ഇഷ്ടമുള്ള ലിപ്സ്റ്റിക്ക് വാങ്ങി നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കുകയും വീണ്ടും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.