ബാംഗ്ലൂര്‍: കന്നഡ ചലച്ചിത്ര നിര്‍മാതാവ് രാമു (52 ) കൊവിഡ് ബാധിച്ച് മരിച്ചു. പനി,ശ്വാസതടസ്സം എന്നിവയെ തുടര്‍ന്ന് ബാംഗ്ലൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തിങ്കളഴ്ചയോടെ ആരോഗ്യനില മോശമായി. മൂന്ന് പതിറ്റാണ്ടായി കന്നഡ സിനിമയിലെ സാന്നിധ്യമാണ് അദ്ദേഹം. എ.കെ. 47, ലോക്ക് അപ്പ് ഡെത്ത്, കലാസിപല്യ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. നടി മലശ്രീയാണ് ഭാര്യ.മക്കള്‍ : അനന്യ, ആര്യന് .