ബെംഗളൂരു: യാത്രക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നകേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ അറസ്റ്റിലായി. ബെംഗളൂരുവിൽ താമസിക്കുന്ന മുബാറക് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പുലർച്ചെ ടാക്സി കാത്തുനിന്ന യുവതിയെ മുബാറക് ഓട്ടോയിൽ കയറ്റി രാമനഗരയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നും തുടർന്ന് കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് പറയുന്നത്.
ജനത കോ-ഓപ്പറേറ്റീവ് കെട്ടിടത്തിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിൽനിന്നാണ് താഴെയിട്ടത്. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്. കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാനുള്ള ശ്രമം നടത്തിവരുകയാണെന്ന് സംപങ്ങി രാമനഗര പോലീസ് അറിയിച്ചു.
പങ്കാളിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് യുവാവ്, മണിക്കൂറുകള്‍ക്ക് ശേഷം സംഭവിച്ചത്.
ലിവിങ് ടുഗതെര്‍ പങ്കാളിയായ യുവതിക്കും കുഞ്ഞിനുമൊപ്പമുള്ള ചിത്രം ഫാമിലി എന്ന കുറിപ്പോടെയാണ് യുവാവ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്.എന്നാല്‍ മണികൂറുകള്‍ക്കുള്ളില്‍ യുവാവിനെ താന്‍ കൊലപ്പെടുത്തിയെന്ന വിവരം യുവതി പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ലിവ് ഇന്‍ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.ശന്‍ഹതി പോള്‍ എന്ന യുവതിയാണ് പങ്കാളിയായ സാര്‍ധക് ദാസിനെ കൊലപ്പെടുത്തിയത്. വിവരം അറിഞ്ഞ് ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റിലെത്തിയ പൊലീസ് കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സാര്ധക്കിനെയാണ്.
കൊലപാതക വിവരം പൊലീസിനെ അറിയിച്ച ശേഷം യുവതി മൃതദേഹത്തിന് സമീപത്ത് തന്നെ ഇരിപ്പുറപ്പിക്കുകയും ചെയ്തിരുന്നു.സാര്‍ധകിന്റെ ശരീരത്തില്‍ നിരവധി മുറിപ്പാടുകളുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് യുവാവിനെ പലതവണ കുത്തിയെന്നും ചോദ്യംചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. യുവതിക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്.ഫോട്ടോഗ്രാഫറായ സാര്‍ധകും പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ശന്‍ഹതിയും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. വിവാഹമോചിതയായ യുവതിയ്ക്ക് പ്രായപൂര്‍ത്തിയാകാത്ത മകനുമുണ്ട്. മൂന്നുപേരും ഒരുമിച്ചായിരുന്നു താമസം. കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് പക്ഷേ ഇതുവരേയും വ്യക്തമല്ല. ഇരുവരും തമ്മില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.