Home Featured കന്നഡഭാഷാ നിയമം : വാണിജ്യസ്ഥാപനങ്ങളുടെ ബോർഡുകൾ മാറ്റാൻ രണ്ടാഴ്ച സമയം അനുവദിച്ചു

കന്നഡഭാഷാ നിയമം : വാണിജ്യസ്ഥാപനങ്ങളുടെ ബോർഡുകൾ മാറ്റാൻ രണ്ടാഴ്ച സമയം അനുവദിച്ചു

ബെംഗളൂരു: കർണാടകത്തിൽ കന്നഡഭാഷാനിയമമനുസരിച്ച് വാണിജ്യസ്ഥാപനങ്ങളുടെ ബോർഡ് മാറ്റാൻ സർക്കാർ രണ്ടാഴ്ച സമയമനുവദിച്ചു. ബോർഡുകളിൽ 60 ശതമാനം ഭാഗം കന്നഡയിൽ എഴുതണമെന്നാണ് വ്യവസ്ഥ. ഇത് അനുസരിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി പിഴയീടാക്കും. കന്നഡ ലാംഗ്വേജ് കോംപ്രിഹൻസീവ് ഡിവലപ്‌മെന്റ് നിയമത്തിൽ ഭേദഗതിവരുത്തിയാണ് പുതിയ വ്യവസ്ഥ നടപ്പാക്കിയത്.വ്യാപാര-വ്യവസായ-ബിസിനസ് സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, കൗൺസലിങ് സെന്ററുകൾ, ആശുപത്രികൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, ഹോസ്റ്റലുകൾ, സർക്കാർ സ്ഥാപനങ്ങൾ ബാങ്കുകൾ തുടങ്ങിയവയ്ക്ക് നിയമം ബാധകമാക്കി. ഫെബ്രുവരി 28-നുള്ളിൽ നിയമപ്രകാരം ബോർഡുകൾ സ്ഥാപിക്കണമെന്നായിരുന്നു നിർേദശം.

ഇതിന് വ്യവസായസ്ഥാപനങ്ങൾ കൂടുതൽ സമയം ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാഴ്ചകൂടി അനുവദിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.ബോർഡുകൾ മാറ്റാത്ത സ്ഥാപനങ്ങൾക്കെതിരേ രംഗത്തിറങ്ങാൻ കന്നഡസംഘടനകൾ ഒരുങ്ങുകയായിരുന്നു. ഇതിനിടെ സമയം നീട്ടിനൽകിയത് വ്യാപാരികൾക്ക് ആശ്വാസമായി.

വാക്‌സിനേഷനായി സിറിഞ്ചുകള്‍ മുൻകൂട്ടി നിറച്ച്‌ വയ്ക്കരുത്; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂള്‍ പ്രകാരം വിവിധ രോഗങ്ങള്‍ക്കെതിരെ 12 വാക്സിനുകള്‍ നല്‍കുന്നുണ്ട്. രാജ്യത്ത് വാക്സിനേഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.പല വാക്സിനുകള്‍ ഒരുമിച്ച്‌ കൈകാര്യം ചെയ്യുമ്ബോഴുള്ള പിഴവുകള്‍ ഒഴിവാക്കാനും വാക്സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്സിനേഷൻ മാർഗനിർദേശങ്ങള്‍ പുറത്തിറക്കിയത്. എല്ലാ ആരോഗ്യ പ്രവർത്തകരും മാർഗനിർദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group