ബംഗളൂരു: ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) ഏപ്രില്‍ ഒന്നുമുതല്‍ മാർഗനിർദേശ മൂല്യാധിഷ്ഠിത വസ്തുനികുതി നടപ്പാക്കുന്നതോടെ താമസത്തിനും വാണിജ്യ ആവശ്യങ്ങള്‍ക്കുമുള്ള കെട്ടിടങ്ങളുടെ വാടക ഉയരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.വാണിജ്യ കെട്ടിടങ്ങളുടെ വിവിധ വിഭാഗങ്ങള്‍ക്ക് താരിഫ് മൂന്നുമുതല്‍ അഞ്ചുമടങ്ങ് വരെയാണ് വർധിപ്പിക്കുന്നത്.പേയിങ് ഗെസ്റ്റ് താമസം, കണ്വെൻഷൻ ഹാളുകള്‍, മാളുകള്‍ എന്നിങ്ങനെ വാടകക്കെടുത്ത വസ്തുക്കള്‍ക്കായി നിലവിലെ നിയമം ഏഴ് വ്യത്യസ്ത താരിഫ് പട്ടിക തയാറാക്കിയിട്ടുണ്ട്. മാർഗനിർദേശ മൂല്യം 33 ശതമാനം വർധിപ്പിച്ചതിനാല്‍ വാർഷിക ബി.ബി.എം.പി നികുതിയില്‍ കുറഞ്ഞത് 40 ശതമാനം വർധനവാണ് വ്യാപാരികളും വസ്തു ഉടമകളും പ്രതീക്ഷിക്കുന്നത്.
നിര്‍ബന്ധിത’ മതപരിവര്‍ത്തന ആരോപണം ഒമ്ബത് ഹിന്ദുത്വസംഘടന പ്രവര്‍ത്തകര്‍ക്കും രണ്ട് നഴ്സുമാര്‍ക്കുമെതിരെ കേസ്
കലബുറഗിയില്‍ രണ്ട് നഴ്സുമാർ ആളുകളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് സാമുദായിക സംഘർഷം സൃഷ്ടിച്ച ഒമ്ബത് തീവ്രഹിന്ദുത്വ സംഘടന പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.ആരോപണവിധേയരായ നഴ്സുമാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കലബുറഗി രത്കല് ഗ്രാമത്തിലാണ് സംഭവം.
ക്രിസ്തുമത വിശ്വാസികളായ അശ്വിനി, റുബിക എന്നീ നഴ്സുമാരെ അവർ ആളുകള്‍ക്ക് പണം നല്കി ക്രിസ്തുമതത്തിലേക്ക് നിർബന്ധിത പരിവർത്തനം നടത്തുന്നു എന്നാരോപിച്ച് ഹിന്ദു ജാഗ്രുതി സേന പ്രസിഡന്റ് ശങ്കർ ചൊക്ലയുടെ നേതൃത്വത്തില്‍ തടഞ്ഞു വെക്കുകയായിരുന്നു. മതവിദ്വേഷം വിതക്കുകയും തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്ത ഈ അക്രമത്തിനെതിരെ നഴ്സുമാർ പൊലീസിന് പരാതി നല്കി. ശങ്കർ ചൊക്ല, ബസവരാജ്, വിഷ്ണു തുടങ്ങി ഒമ്ബത് പേർക്കെതിരെ ഈ പരാതിയില്‍ കേസെടുത്തു. ഇവരുടെ പരാതിയില്‍ നഴ്സുമാർക്കെതിരെയും കേസെടുത്തു.