Home Featured ബെംഗളൂരു: ഹോട്ടലുകളും കടകളും പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും

ബെംഗളൂരു: ഹോട്ടലുകളും കടകളും പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കും

ബെംഗളൂരു: ബെംഗളൂരുവിലും സംസ്ഥാനത്തെ പത്ത് കോർപ്പറേഷനുകളുടെ പരിധികളിലും കടകളും ഹോട്ടലുകളും പുലർച്ചെ ഒന്നുവരെ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റിൽ പ്രഖ്യാപിച്ചു. ഹോട്ടൽ അസോസിയേഷനുകളുടെയും മറ്റു വ്യാപാരികളുടെയും നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് പ്രവർത്തനസമയം നീട്ടിയത്.ബെംഗളൂരുവിനെ ലോകനിലവാരത്തിലുള്ള നഗരമായി വികസിപ്പിക്കാൻ ബ്രാൻഡ് ബെംഗളൂരു എന്ന ആശയം കൊണ്ടുവന്നിട്ടുണ്ട്. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും നിക്ഷേപകരെ ആകർഷിക്കാനും വിവിധ പരിഷ്‌കരണങ്ങൾ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. ഈവർഷം ഗതാഗതക്കുരുക്ക് കുറയ്ക്കുക, നിലവാരമുള്ള റോഡുകൾ നിർമിക്കുക, ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, പൊതുഗതാഗതം മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും:ബെംഗളൂരു: സർക്കാർ സ്കൂളുകളിലും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളിലും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്ന പദ്ധതികൾക്ക് ഊന്നൽനൽകി സംസ്ഥാന ബജറ്റ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി 850 കോടി രൂപ അനുവദിച്ചു.

പ്രധാന പദ്ധതികൾ:കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ കൂടുതൽ താത്പര്യമുണ്ടാകാൻ ജെ.പി.എ.എൽ. ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മൂന്നുമുതൽ അഞ്ചുവരെ ക്ലാസിൽപഠിക്കുന്ന കുട്ടികൾക്കായി ഗണിത – ഗണക പരിപാടി ആരംഭിക്കും.ആറ്്‌, ഏഴ് ക്ലാസുകളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിനുള്ള കഴിവ് മെച്ചപ്പെടുത്താൻ മരുസിഞ്ചന പരിപാടി ആരംഭിക്കും. ഇതിനായി പത്തു കോടി രൂപ അനുവദിച്ചുസർക്കാർ ഹൈസ്കൂളുകളിൽ സയൻസ്, കംപ്യൂട്ടർ ലാബുകൾ സ്ഥാപിക്കാനും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനും 50 കോടി രൂപ അനുവദിച്ചു

2000 സർക്കാർ പ്രൈമറി സ്കൂളുകൾ ബൈ ലിംഗ്വൽ സ്കൂളുകളായി (കന്നഡ, ഇംഗ്ലീഷ്) ഉയർത്തുംകല്യാണ കർണാടക ഡിവലപ്പ്‌മെന്റ് ബോർഡുമായി സഹകരിച്ച് സർക്കാർ ഹൈസ്കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും ആരംഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group