ബെംഗളൂരു: സംസ്ഥാന സർക്കാർ ക്ഷീരകർഷകർക്കുള്ള സബ്‌സിഡി വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നെന്നാരോപിച്ച് ബി.ജെ.പി. പ്രവർത്തകർ പശുക്കളുമായി പ്രതിഷേധം നടത്തി. ഫ്രീഡം പാർക്കിൽ നടന്ന പ്രതിഷേധത്തിൽ രാമനഗര, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപുര ജില്ലകളിൽനിന്നുള്ള കർഷകർ പങ്കെടുത്തു. നേരത്തേ കാലിത്തീറ്റ സംഭരണത്തിന് ക്ഷീരകർഷകർക്ക് നൽകിയിരുന്ന സബ്‌സിഡി മാസങ്ങളായി കുടിശ്ശികയാണെന്ന് കർഷകർ ആരോപിച്ചു.രാവിലെ തുടങ്ങിയ പ്രതിഷേധം പിന്നീട് റോഡിലേക്ക് നീണ്ടതോടെ പോലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു നീക്കം ചെയ്തു.
ക്ഷീരകർഷകർക്ക് നൽകിവരുന്ന സബ്‌സിഡി തടസ്സപ്പെടുന്നെന്നാരോപിച്ച് ഗ്രാമങ്ങളിൽ പ്രചാരണം നടത്താനും ബി.ജെ.പി. പദ്ധതി തയ്യാറാക്കിവരുകയാണ്. കോൺഗ്രസ് സർക്കാരിന് കീഴിൽ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞദിവസം മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചിരുന്നു.
മരിച്ചുപോയ അച്ഛന്റെ നമ്ബറിലേക്ക് ‘മിസ് യൂ’ എന്ന് മെസ്സേജ്, അപ്പോ ള്‍തന്നെ മറുപടി, ഞെട്ടി യുവതി
അച്ഛനെയോ അമ്മയേയോ ഒക്കെ നഷ്ടപ്പെടുക എന്നാല്‍ വളരെയധികം വേദനാജനകമായ അനുഭവമായിരിക്കും. ഓരോ ദിവസവും എന്നോണം നമുക്ക് അവരെ മിസ് ചെയ്യും.അതുപോലെ മരിച്ചുപോയ അച്ഛനെ മിസ് ചെയ്തപ്പോള്‍ അച്ഛൻ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്ബറിലേക്ക് നമ്ബറിലേക്ക് മെസ്സേജ് അയച്ചതാണ് ഒരു യുവതി. എന്നാല്‍, തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് പിന്നീട് സംഭവിച്ചത്. റെഡ്ഡിറ്റിലാണ് യുവതി തനിക്കുണ്ടായ അനുഭവം പങ്കുവച്ചത്. യുവതിക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടത് 2020 -ലാണ്. ഇത് അവരില്‍ വലിയ വേദനയും ഉണ്ടാക്കി. അങ്ങനെയിരിക്കെയാണ് അവർ തന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്ബറിലേക്ക് ഒരു മെസ്സേജ് അയച്ചത്. ‘എല്ലാ ദിവസവും ഞാൻ നിങ്ങളെ മിസ് ചെയ്യുന്നു’ എന്നായിരുന്നു മെസ്സേജ്. അതിന് മറുപടി വരില്ല എന്നാണല്ലോ സ്വാഭാവികമായും നാം കരുതുക.
ആ യുവതിയും അങ്ങനെ തന്നെയാണ് കരുതിയത്. എന്നാല്‍, പെട്ടെന്ന് തന്നെ മെസ്സേജിന് മറുപടി വന്നു. അത് രണ്ട് ചോദ്യചിഹ്നങ്ങളായിരുന്നു. അത് കണ്ട് യുവതി ആകെ ഞെട്ടിപ്പോയി. എന്നാല്‍, വളരെ പെട്ടെന്ന് തന്നെ അവർ കാര്യം പറഞ്ഞു. ‘ഇത് തന്റെ അച്ഛൻ ഉപയോഗിച്ചിരുന്ന നമ്ബറാണ്. അച്ഛൻ മരിച്ചുപോയി. അതില്‍ നിന്നും മറുപടി വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു അവള്‍ മെസ്സേജ് അയച്ചത്. എന്നാല്‍, മറുപുറത്ത് നിന്നും വീണ്ടും മെസ്സേജ് വന്നു. ‘തന്റെ പൂച്ചക്കുട്ടി കുസൃതി കാണിക്കുന്നത് കാണണോ’ എന്നായിരുന്നു മെസ്സേജ്. യുവതി യെസ് പറഞ്ഞപ്പോള്‍ മറുപുറത്തുനിന്നും ഒരു പൂച്ചക്കുട്ടിയുടെ ചിത്രവും വന്നു. എന്തായാലും, യുവതി റെഡ്ഡിറ്റില്‍ പങ്കുവച്ച അനുഭവം ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. അങ്ങനെ ഒരു മെസ്സേജ് അയച്ചപ്പോള്‍ ദേഷ്യത്തില്‍ പെരുമാറാതെ ദയവോടെ പെരുമാറിയ ആ അജ്ഞാതനെ എല്ലാവരും അഭിനന്ദിച്ചു.