ബെംഗളൂരു : കലബുറഗിയിൽ സ്കൂൾ ബസിടിച്ച് 15 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.സംഗമേശ്വർ സ്വദേശി ശരണപ്പറെഡ്ഡിയുടെ മകൻ മനോജ് ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് വിദ്യാർഥികളുമായിവന്ന സ്‌കൂൾ ബസ് റോഡരികിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ കുഞ്ഞ് മരിച്ചു.അപകടത്തിനുശേഷം ഡ്രൈവർ ബസ് നിർത്തി ഓടിരക്ഷപ്പെട്ടു.
ഇതോടെ രോഷാകുലരായ നാട്ടുകാർ ബസ് അടിച്ചുതകർത്തു.പിന്നീട് പോലീസെത്തിയാണ് നാട്ടുകാരെ അനുനയിപ്പിച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണർ എ. ചന്ദ്രപ്പ, അസിസ്റ്റന്റ് കമ്മിഷണർ ഇസ്മയിൽ ഖാജ തുടങ്ങിയവർ സ്ഥലത്തെത്തി.ബസ് അതിവേഗതയിലായിരുന്നെന്നാണ് നാട്ടുകാരുടെ ആരോപണം.സംഭവത്തിൽ കലബുറഗി ടൗൺ ട്രാഫിക് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
ഹോട്ടല്‍ ബില്‍ 6 ലക്ഷം, ബാങ്ക് അക്കൗണ്ടില്‍ ബാലൻസ് വെറും 41 രൂപ; യുവതിയുടെ തട്ടിപ്പ്
ബാങ്ക് അക്കൗണ്ടില്‍ ആകെയുള്ളത് വെറും 41 രൂപ. എന്നിട്ടും ജാൻസി റാണി സാമുവല്‍ എന്ന ആന്ധ്രാ സ്വദേശിയായ യുവതി 15 ദിവസത്തോളം താമസിച്ചത് ആഢംബര ഹോട്ടലില്‍.ഡല്‍ഹി എയർപോർട്ടിന് സമീപമുള്ള എയ്റോസിറ്റിയിലെ പുള്‍മാൻ ഹോട്ടലില്‍ താമസിച്ച് ജാൻസിക്ക് ഹോട്ടല്‍ ബില്ലായത് 5,88,176 രൂപയാണ്. എന്നാല്‍ ഇവരുടെ കൈയില്‍ ആകെയുണ്ടായിരുന്നത് 41 രൂപ മാത്രവും. യുവതിയുടെ പണമില്ലെന്ന് മനസ്സിലാക്കിയ ഹോട്ടല്‍ ജീവനക്കാർ ഡല്‍ഹി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി ജാൻസിയെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ താമസിച്ച് പറ്റിച്ച അറസ്റ്റിലായ സ്ത്രീയുടെ അക്കൗണ്ടില്‍ 41 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
എന്നാല്‍ ഇവർ ഡല്‍ഹിയില്‍ താമസിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.യുവതിയുടെ യഥാർത്ഥ വിലാസവും കുടുംബാംഗങ്ങളെ കുറിച്ചുള്ള വിവരങ്ങളും ലഭിക്കാൻ ഡല്‍ഹി പൊലീസ് ആന്ധ്രാപൊലീസിന് കത്തെഴുതിയിട്ടുണ്ട്. യുവതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. അവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും ചോദ്യം തയ്യാറായിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.ഐസിഐസിഐ ബാങ്ക് യുപിഐ ആപ്പിലൂടെയാണ് ഇടപാടുകള്‍ നടത്തുന്നതെന്ന് പറഞ്ഞെങ്കിലും ബാങ്കിലേക്ക് പണമൊന്നും ലഭിച്ചിട്ടില്ല.
സ്പാ ഫെസിലിറ്റിയില്‍ ഇഷ ഡേവ് എന്നയാളുടെ വ്യാജ തിരിച്ചറിയല്‍ കാർഡ് ഹാജരാക്കിയാണ് 2,11,708 രൂപയുടെ സേവനങ്ങള്‍ നേടിയതെന്നും ഹോട്ടല്‍ ജീവനക്കാർ പൊലീസിനോട് പറഞ്ഞു. ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.