ബെംഗളൂരു : വിനോദസഞ്ചാരവകുപ്പും വിജയനഗര ജില്ലാ ഭരണകൂടവുംചേർന്ന് സംഘടിപ്പിക്കുന്ന ‘ഹംപി ഉത്സവ്’ വെള്ളിയാഴ്ച തുടങ്ങും. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ പ്രമുഖ കലാകാരന്മാരും സാംസ്കാരികപ്രവർത്തകരും അണിനിരക്കും. വൈകീട്ട് എട്ടിന് മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഹംപി ഉത്സവ് ഉദ്ഘാടനം ചെയ്യുക. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും.നാലുസ്റ്റേജുകളിലായി വിവിധ കലാപരിപാടികൾ, സംഗീത വിരുന്നുകൾ, പ്രദർശനങ്ങൾ തുടങ്ങിയവയാണ് ഹംപി ഉത്സവിനോടനുബന്ധിച്ച് നടക്കുക.
യുവാക്കൾക്കായുള്ള മത്സരങ്ങൾ, പുഷ്പമേള എന്നിവയുമുണ്ടാകും.സാധാരണയായി എല്ലാവർഷവും നവംബർ മൂന്നുമുതൽ അഞ്ചുവരെയാണ് പരിപാടി നടക്കുന്നതെങ്കിലും ഇത്തവണ വരൾച്ച ഉൾപ്പെടെയുള്ള ഘടകങ്ങൾ മുൻനിർത്തി ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. സംസ്ഥാന സർക്കാർ 14 കോടി രൂപയാണ് ഹംപി ഉത്സവിനായി മാറ്റിവെച്ചിരിക്കുന്നത്. ജില്ലാഭരണകൂടം ചെലവഴിക്കുന്ന മൂന്നുകോടി രൂപയ്ക്ക് പുറമേയാണിത്.പരിപാടിയോടനുബന്ധിച്ച് ഹൊസ്പേട്ടിൽനിന്ന് കല്യാണ കർണാടക ആർ.ടി.സി. ഹംപിയിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. നാലിന് ഹംപി ഉത്സവ് സമാപിക്കും.
ഗ്യാൻവാപി പള്ളിയിൽ ആരാധന നടത്തി; ആരാധന നടന്നത് ജില്ലാ മജിസ്ട്രേറ്റിന്റെയും പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിൽ
വാരാണസി കോടതി ഉത്തരവിന് പിന്നാലെ ഗ്യാൻവാപി പള്ളിയിൽ ആരാധന നടന്നു. ആരാധന ജില്ലാ മജിസ്ട്രേറ്റിന്റെയും പൊലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് ആരാധന നടന്നത്. പൂജ ആരംഭിക്കാൻ ക്രമീകരണമൊരുക്കാൻ ജില്ലാ ഭരണകൂടത്തിന് കോടതി നിർദേശം നൽകിയിരുന്നു.ക്രമസമാധാനപാലനത്തിന് നടപടി സ്വീകരിച്ചതായി വാരാണസി പൊലീസ് കമ്മീഷണർ അശോക് ജെയ്ൻ അറിയിച്ചു. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് ആരതി നടത്തിയത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് വാരാണസി കോടതി പൂജയ്ക്ക് അനുവാദം നൽകിയിരുന്നത്.
ഹിന്ദു വിഭാഗം നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്.ടതി അനുമതി നൽകിയിരിക്കുന്നത്. എഎസ്ഐ സർവേ ഓപ്പറേഷൻ സമയത്ത് സുപ്രീം കോടതി സീൽ ചെയ്യാൻ ഉത്തരവിട്ട പള്ളിയുടെ ബേസ്മെൻ്റിലേക്കുള്ള പ്രവേശനം തടയുന്ന ബാരിക്കേഡുകൾ നീക്കംചെയ്യാൻ ക്രമീകരണം ചെയ്യണമെന്ന് കോടതി നിർദ്ദേശം നൽകുകയായിരുന്നു. പൂജ നടത്തുന്ന പ്രദേശത്ത് ഇരുമ്പ് വേലിക്കെട്ടി തിരിക്കാനും ജഡ്ജി എ.കെ വിശ്വശേര ഉത്തരവിട്ടു.