Home Featured മതത്തെക്കുറിച്ച് ആരുടെയും ക്ലാസ് ആവശ്യമില്ല -ഡി.കെ. ശിവകുമാർ

മതത്തെക്കുറിച്ച് ആരുടെയും ക്ലാസ് ആവശ്യമില്ല -ഡി.കെ. ശിവകുമാർ

ബെംഗളൂരു: വർഷങ്ങളായി ആചാരങ്ങളും പാരമ്പര്യവും പിന്തുടർന്നുപോരുന്നവരാണ് തങ്ങളെന്നും മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും കോൺഗ്രസിന് മറ്റുള്ളവരിൽനിന്ന് പഠിക്കേണ്ട ആവശ്യമില്ലെന്നും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.അയോധ്യയിൽ വിഗ്രഹപ്രതിഷ്ഠയോടനുബന്ധിച്ച് സംസ്ഥാനത്ത് അവധിപ്രഖ്യാപിക്കണമെന്ന ബി.ജെ.പി. നേതാക്കളുടെ ആവശ്യത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

‘‘മതത്തെ പബ്ലിസിറ്റിക്കുവേണ്ടി ഞങ്ങൾ ഉപയോഗിക്കാറില്ല. പ്രാർഥനകൾക്ക് ഫലം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാലാണ് ആരെങ്കിലും ആവശ്യപ്പെടുന്നതിന് മുമ്പുതന്നെ ദേവസ്വംവകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേകപൂജ നടത്താൻ ഉത്തരവിട്ടത്.സിദ്ധരാമയ്യയുടെ പേരിൽ രാമനും എന്റെ പേരിൽ ശിവനും ഉണ്ട്. ആചാരങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ഞങ്ങൾക്ക് നന്നായി അറിയാം’’ -ശിവകുമാർ പറഞ്ഞു.

ലോകസുന്ദരി മത്സരത്തിന് ഇക്കുറി വേദിയൊരുങ്ങുന്നത് ഇന്ത്യയില്‍; 28 വര്‍ഷത്തിന് ശേഷം മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ

നീണ്ട 28 വർഷങ്ങള്‍ക്ക് ശേഷം, മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ തയാറായി ഇന്ത്യ. മിസ് വേള്‍ഡിന്‍റെ ഒദ്യോഗിക എക്സ് പേജിലൂടെയാണ് സംഘാടകർ ഈ വാർത്ത അറിയിച്ചത്.മിസ് വേള്‍ഡിന്‍റെ ആതിഥേയ രാജ്യമായി ഇന്ത്യയെ അഭിമാനത്തോടെ പ്രഖ്യാപിക്കുമ്ബോള്‍ ആവേശം നിറയുന്നു. സൗന്ദര്യത്തിന്‍റെയും വൈവിധ്യത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും ആഘോഷം നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. അതിശയകരമായ യാത്രയ്ക്ക് തയ്യാറാകൂ!”എന്നാണ് പോസ്റ്റിന്‍റെ പൂർണരൂപം.

ബെംഗളുരൂവില്‍ വെച്ച്‌ 1996-ല്‍ ആണ് അവസാനമായി ഇന്ത്യയില്‍ മിസ് വേള്‍ഡ് മത്സരം നടന്നത്.1966 -ല്‍ ലോകസുന്ദരി കിരീടം നേടിയ റീത്ത ഫാരിയയാണ് ആദ്യമായി ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരി. 1994-ല്‍ ഐശ്വര്യ റായ് ബച്ചനും 1997-ല്‍ ഡയാന ഹെയ്ഡനും ലോകസുന്ദരിപ്പട്ടം നേടിയിരുന്നു. 1999-ല്‍ യുക്ത മുഖി ഇന്ത്യയുടെ നാലാമത്തെ ലോകസുന്ദരിയായപ്പോള്‍ പ്രിയങ്ക ചോപ്ര ജോനാസ് 2000-ല്‍ ലോകസുന്ദരിയായി. 2017-ല്‍ മാനുഷി ചില്ലറാണ് കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി.…

You may also like

error: Content is protected !!
Join Our WhatsApp Group