Home Featured ബെംഗളൂരു: സർജാപുര-ഹെബ്ബാൾ മെട്രോപാതയുടെ വിശദ പദ്ധതിരേഖ തയ്യാറായി.

ബെംഗളൂരു: സർജാപുര-ഹെബ്ബാൾ മെട്രോപാതയുടെ വിശദ പദ്ധതിരേഖ തയ്യാറായി.

ബെംഗളൂരു: നഗര ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് കരുതുന്ന സർജാപുര-ഹെബ്ബാൾ മെട്രോപാതയുടെ വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറായി.37 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ഭൂമി ഏറ്റെടുക്കുന്നതുൾപ്പെടെ 16,543 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. കോറമംഗല, നിംഹാൻസ് ആശുപത്രി ഉൾപ്പെടെ 28 സ്റ്റേഷനുകളുള്ള പാത പൂർത്തിയാകുമ്പോൾ ഒട്ടുമിക്ക പ്രദേശങ്ങളിലും മെട്രോയിലൂടെ എത്താനാകും. ഒട്ടേറെ ഐ.ടി. കമ്പനികളുള്ള മേഖലയാണ് സർജാപുരയും സമീപപ്രദേശങ്ങളും.പദ്ധതിക്കുവേണ്ടി 115 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്നാണ് കണക്ക്. ഇതിൽ പ്രതിരോധവകുപ്പിന്റെ കൈവശമുള്ള ഏതാനും പ്രദേശങ്ങളുമുൾപ്പെടും. സ്വകാര്യവ്യക്തികളുടെ കൈവശമാണ് മറ്റ് പ്രദേശങ്ങൾ.

പ്രവർത്തനങ്ങൾ ഈവർഷം തുടങ്ങിയാൽ 2031-ഓടെ പാതയിലൂടെ സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ തയ്യാറാക്കിയ ഡി.പി.ആർ. ഏതാനും ദിവസങ്ങൾക്കുള്ളിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബി.എം.ആർ.സി.എൽ.) സർക്കാരിന് കൈമാറും.2020-ലാണ് ഇൗ പാതയെക്കുറിച്ചുള്ള ചർച്ച തുടങ്ങിയത്. എന്നാൽ, മെട്രോ രണ്ടാംഘട്ടത്തിലുൾപ്പെടുന്ന പാതകളുടെ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ഈ പാതയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാകാനായില്ല.മെട്രോപാത വേണമെന്ന ആവശ്യം ശക്തമായതോടെ സർജാപുരയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന് മുഖ്യപരിഗണന നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കഴിഞ്ഞ സെപ്റ്റംബറിൽ പ്രഖ്യാപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഡി.പി.ആർ. നടപടികൾക്ക് തുടക്കമിട്ടത്.

ഹെബ്ബാൾ-സർജാപുര മെട്രോറെയിൽ സ്റ്റേഷനുകൾ:ബെംഗളൂരു: നിർമാണം പുരോഗമിക്കുന്ന മെട്രോ രണ്ടാംഘട്ടത്തിലെ കെ.ആർ. സർക്കിൾ, ടൗൺഹാൾ ഉൾപ്പെടെയുള്ള സ്റ്റേഷനുകൾ സർജാപുര-ഹെബ്ബാൾ മെട്രോ സ്റ്റേഷന്റെ ഇന്റർലിങ്കിങ് സ്റ്റേഷനുകളാകും.ഹെബ്ബാൾ, ഗംഗാനഗർ, വെറ്ററിനറി കോളേജ്, ഗംഗനഹള്ളി, മെക്രി സർക്കിൾ, പാലസ് ഗുട്ടഹള്ളി, ഗോൾഫ് കോഴ്‌സ്, ബസവേശ്വര സർക്കിൾ, ടൗൺഹാൾ, ശാന്തിനഗർ, നിംഹാൻസ്, ഡെയറി സർക്കിൾ, കോറമംഗല സെക്കൻഡ് ബ്ലോക്ക്, കോറമംഗല തേർഡ് ബ്ലോക്ക്, ജക്കസാന്ദ്ര, അഗര, ഇബ്ബല്ലൂർ, ബെലന്ദൂർ ഗേറ്റ്, കൈക്കൊണ്ടനഹള്ളി, ദൊഡ്ഡകനഹള്ളി, കർമലാരം, അംബേദ്കർ നഗർ, കോടതി ഗേറ്റ്, മുതനല്ലൂർ ക്രോസ്, ദൊമ്മസാന്ദ്ര, സോമപുര, കലേന അഗ്രഹാര റോഡ്, സർജാപുര എന്നിവയാണ് ഹെബ്ബാൾ-സർജാപുര പാതയിൽ ഉൾപ്പെടുന്ന സ്റ്റേഷനുകൾ.

You may also like

error: Content is protected !!
Join Our WhatsApp Group