Home കർണാടക ബെംഗളൂരു രണ്ടാം എയര്‍പോര്‍ട്ട്; ഹരോഹള്ളിയിലും നിര്‍മ്മാണം നടക്കില്ല? പുതിയ പ്രതിസന്ധി

ബെംഗളൂരു രണ്ടാം എയര്‍പോര്‍ട്ട്; ഹരോഹള്ളിയിലും നിര്‍മ്മാണം നടക്കില്ല? പുതിയ പ്രതിസന്ധി

by ടാർസ്യുസ്

ബെംഗളൂരിലെ രണ്ടാമത്തെ ഗ്രീൻഫീല്‍ഡ് എയർപോർട്ടിനായി സ്ഥലം കണ്ടെത്താനുള്ള നീക്കങ്ങള്‍ വീണ്ടും പ്രതിസന്ധിയില്‍.മുഖ്യമന്ത്രി ഡികെ ശിവാകുമാറിൻ്റെ നിയമസഭ മണ്ഡലമായ കനകപുരയിലെ ഹരോഹള്ളിയിലാണ് മൂന്ന് സ്ഥലങ്ങള്‍ സർക്കാർ കണ്ടെത്തിയത്. എന്നാല്‍ ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പല സാങ്കേതിക തടസ്സങ്ങളും ഉണ്ടെന്നാണ് അധികൃതർ നല്‍കുന്ന സൂചന.ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ എളുപ്പത്തില്‍ പൂർത്തിയാക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരോഹള്ളിയില്‍ സ്ഥലങ്ങള്‍ കണ്ടെത്തണമെന്ന നിർദേശം ഡികെ ശിവകുമാർ മുന്നോട്ട് വെച്ചത്.

എന്നാല്‍ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതില്‍ പല പ്രായോഗിക-സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്ന് അധികൃതർ പറയുന്നു. ‘ഞങ്ങള്‍ ചില സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഓരോ സ്ഥലങ്ങളിലും അതിൻ്റേതായ പ്രശ്നങ്ങളുണ്ട്. ആദ്യ പ്രദേശത്ത് ഹരോഹള്ളിയിലെ റിഡൻ്ഷ്യല്‍ മേഖലയിലാണ്. ഇവിടെ സ്ഥലം ഏറ്റെടുക്കുകയെന്നത് എളുപ്പമായിരിക്കില്ല. ദക്ഷിണ ബെംഗളൂരില്‍ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനേക്കാള്‍ ചെലവ് കുറവായിരിക്കുമെങ്കിലും ഇവിടുത്തെ ജനങ്ങളെ പുരഃരധിവസിപ്പിക്കുകയെന്നത് ചെലവേറിയ നടപടിയായിരിക്കും. മാത്രമല്ല ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്കും കാരണമായേക്കും’, സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടില്‍ പറഞ്ഞു.ഇനി ജനവാസ മേഖല അല്ലാതെ ഈ മേഖലയില്‍ മറ്റൊരു പ്രദേശം തിരഞ്ഞെടുത്താല്‍ അത് ബന്നാർഘട്ട നാഷ്ണല്‍ പാർക്ക് തടസമാകും.

ഈ സ്ഥലങ്ങള്‍ ബന്നാർഘട്ടയ്ക്ക് സമീപമാണെന്നത് വലിയ ആശങ്കയാണ്. എയർപോർട്ട് വന്നാല്‍ ശബ്ദവും മറ്റ് കോലാഹലങ്ങളും മൃഗങ്ങളെ ബാധിച്ചേക്കും.കണ്ടെത്തിയ രണ്ടാമത്തെ സ്ഥലത്തിൻ്റെ ഒരു ഭാഗം ഇതിനോടകം തന്നെ സാറ്റലൈറ്റ് ടൌണ്‍ റിംഗ് റോഡിനായി ഏറ്റെടുത്ത പ്രദേശമാണ്. മൂന്നാമത്തെ സ്ഥലത്താകട്ടെ വലിയൊരു പാറ സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ റണ്‍വേ നിർമ്മിക്കുന്നത് എളുപ്പമായേക്കില്ല’, ഉദ്യോഗസ്ഥർ പറഞ്ഞു. കണ്ടെത്തിയ മൂന്ന് പ്രദേശങ്ങളില്‍ നിന്നും കുറച്ച്‌ ഭാഗങ്ങള്‍ ഏറ്റെടുത്ത് നിർമ്മാണം തുടങ്ങുന്നതായിരിക്കും പ്രായോഗികമായ വഴി. എസ് എസ് ടി ആർ പാതയുടെ അലൈൻമെൻ്റില്‍ മാറ്റം വരുത്താൻ സാധിച്ചാല്‍ കണ്ടെത്തിയ മൂന്ന് സ്ഥലങ്ങളുടെയും സാധ്യതകള്‍ പരിശോധിച്ച്‌ അനുയോജ്യമായ ഭൂമി തിരിച്ചറിയാൻ സാധിക്കുമെന്നും അധികൃതർ പറഞ്ഞു.കനകപുര റോഡില്‍ നേരത്തേ കണ്ടെത്തിയ ചൂഡഹള്ളി, സോമനഹള്ളി പ്രദേശത്ത് 18 കിമി ദൂരയാണ് ഹരോഹള്ളിയിലെ പ്രദേശങ്ങള്‍.

എന്തായാലും ഇവിടെ സ്ഥലം കണ്ടെത്തുകയെന്നത് രണ്ടാം എയർപോർട്ട് നിർമ്മാണത്തിന് കാലതാമസം വരുത്തിയേക്കും. അതിനാല്‍ എത്രയും പെട്ടെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.ചൂഡഹള്ളി, സോമനഹള്ളി, നെലമംഗലയ്ക്ക് സമീപമുള്ള ഗൂഡേമരനഹള്ളി എന്നീ മൂന്ന് സ്ഥലങ്ങളുടെ സാധ്യത പഠന റിപ്പോർട്ട് നേരത്തേ എയർപോർട്ട് അതോറിറ്റി സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാല്‍ ഇതുകൂടാതെ ഹരോഹള്ളിയിലും സ്ഥലങ്ങള്‍ കണ്ടെത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് അന്ന് മന്ത്രി എംബി പട്ടേല്‍ നിയമസഭയെ അറിയിച്ചത്. ‘മൈൻഹാർട്ട്-കെപിഎംജി’എന്ന സ്ഥാപമാണ് ഞങ്ങള്‍ക്കായി സാധ്യത പഠനം നടത്തുന്നത്. മറ്റൊരു സ്ഥലം കൂടി അധികമായി കണ്ടെത്തേണ്ടി വരുമെന്ന് ടെൻഡറില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സ്ഥലങ്ങള്‍ സംബന്ധിച്ചും എയർപോർട്ട് അതോറിറ്റി സാധ്യത പഠനം നടത്തേണ്ടി വരും’, മന്ത്രി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group