Home Featured രശ്മികയുമായി വിവാഹം ഫെബ്രുവരിയിലോ? ഒടുവിൽ തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

രശ്മികയുമായി വിവാഹം ഫെബ്രുവരിയിലോ? ഒടുവിൽ തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

by admin

സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരകികൊണ്ടയും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെ ഉണ്ടെന്നുമുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങളിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുവരും ഒന്നിച്ചെത്തിയ ഗീതാഗോവിന്ദം സിനിമ മുതൽ ഇരുവരും പ്രണയത്തിലാണെന്ന വാർത്തയുണ്ട്.

അതേസമയം, ഇക്കാര്യം ഇരുവരും ഇതുവരെ സ്തിരീകരിച്ചിട്ടില്ല. ഇതിനിടെയാണ് വിജയും രശ്മികയും ഈ വരുന്ന ഫെബ്രുവരിയിൽ വിവാഹിതരാകുന്നു എന്ന വാർത്ത എത്തിയത്. സോഷ്യൽമീഡിയയിലടക്കം ചൂടുള്ള വാർത്തയായിരുന്നു താരവിവാഹം.വിവാഹനിശ്ചയവും പിന്നാലെ വിവാഹവും ഫെബ്രുവരിയിലുണ്ടാകുമെന്ന തരത്തിലാണ് തെന്നിന്ത്യൻ മാധ്യമങ്ങളിൽ നിറയുന്ന പ്രചാരണം. എന്നാൽ ഇതും പതിവ് പോലെ ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമാണെന്ന് പറയുകയാണ് വിജയ് ദേവരക്കൊണ്ട.

സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് ഈ വാർത്തയോട് പ്രതികരിച്ചിരിക്കുന്നത്. ഉടൻ തന്നെ വിവാഹമോ വിവാഹനിശ്ചയമോ നടക്കുന്നുണ്ടോ എന്ന ചോദ്യത്തോടാണ് വിജയുടെ പ്രതികരണം.

‘ഫെബ്രുവരിയിൽ ഞാൻ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. ഓരോ രണ്ട് വർഷം കൂടുമ്പോൾ എന്നെ വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങൾ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലാ വർഷവും ഞാനിത് കേൾക്കുന്നുണ്ട്. അവർ എന്നെ വിവാഹം കഴിപ്പിച്ച് പിടികൂടാൻ കാത്തിരിക്കുകയാണ്’- എന്നാണ് താരത്തിന്റെ മറുപടി.

ഏതായാലും വിവാഹവാർത്ത താരം നിഷേധിച്ചതോടെ ഇക്കാര്യത്തിൽ വീണ്ടും ചർച്ചകൾ നടക്കുകയാണ്. ആരാധകർ വാർത്ത പൂർണമായും വിശ്വസിച്ചിട്ടില്ല എന്നതാണ് കമന്റുകൾ തെളിയിക്കുന്നത്. താരങ്ങൾ ലിവിംഗ് ടുഗെദർ ആണെന്നൊക്കെയാണ് പലരുടെയും നിരീക്ഷണം. 2018 ലെ ഗീത ഗോവിന്ദം, 2019 ലെ ചിത്രം ഡിയർ കോമ്രേഡ് എന്നീ ചിത്രങ്ങളിലാണ് രസ്മികയും ദേവരക്കൊണ്ടയും ഒന്നിച്ച് അഭിനയിച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group