Home തിരഞ്ഞെടുത്ത വാർത്തകൾ ‘ഒരു തെറ്റും ചെയ്തിട്ടില്ല, ഞാൻ പെട്ടുപോയതാണ്, അതൊന്നുമല്ല റിയാലിറ്റി’; വടകര എംഡിഎംഎ കേസില്‍ പ്രതിയായ അധ്യാപിക കാവ്യയുടെ പ്രതികരണം

‘ഒരു തെറ്റും ചെയ്തിട്ടില്ല, ഞാൻ പെട്ടുപോയതാണ്, അതൊന്നുമല്ല റിയാലിറ്റി’; വടകര എംഡിഎംഎ കേസില്‍ പ്രതിയായ അധ്യാപിക കാവ്യയുടെ പ്രതികരണം

by ടാർസ്യുസ്

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ നിരപരാധിയാണെന്ന് പ്രതിയായ അധ്യാപിക കാവ്യ. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കേസില്‍ പെട്ടുപോയതാണെന്നുമായിരുന്നു കാവ്യയുടെ പ്രതികരണം.വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു കാവ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്.’ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. അതേ എനിക്ക് പറയാനുള്ളൂ. ഞാൻ പെട്ടുപോയതാണ്’ എന്നായിരുന്നു കാവ്യയുടെ പ്രതികരണം. എന്നാല്‍, കേസിലെ മറ്റൊരു പ്രതിയായ കീർത്തന പറയുന്നത് അങ്ങനെയല്ലല്ലോ നിങ്ങള്‍ പറഞ്ഞ ആള്‍ക്കാണ് പണം നല്‍കിയത് എന്നാണല്ലോ എന്ന ചോദ്യത്തിന് ‘അവള്‍ പറയുന്നതൊന്നും വിശ്വസിക്കേണ്ട, അതൊന്നുമല്ല റിയാലിറ്റി’ എന്നായിരുന്നു കാവ്യയുടെ മറുപടി. തുടർന്നും മാധ്യമപ്രവർത്തകർ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പ്രതിയെ പൊലീസുകാർ കൊണ്ടുപോയി.

വടകര എംഡിഎംഎ കേസില്‍ പ്രതികളായ കാവ്യയെയും നീഷ്മയെയുമാണ് വ്യാഴാഴ്ച പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യണമെന്നും ഇരുവരെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്.ബിആർസിയിലെ അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ എന്നിവരും ഇരിട്ടി സ്വദേശിയും ഡെലിവറി ഏജന്റുമായ ജിജില്‍ കുര്യാക്കോസുമാണ് വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായവർ. വയനാട് സ്വദേശിയായ ഷിന്റോയാണ് എംഡിഎംഎ വില്‍പ്പനസംഘത്തിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് നല്‍കുന്നവിവരം. എന്നാല്‍, ഷിന്റോയെ ഇതുവരെ പിടികൂടാനായിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group