Home Featured പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവില്‍;നഗരത്തിൽ ഗതാഗത നിയന്ത്രണം.. കൂടുതൽ വായിക്കാം

പ്രധാനമന്ത്രി ഇന്ന് ബംഗളൂരുവില്‍;നഗരത്തിൽ ഗതാഗത നിയന്ത്രണം.. കൂടുതൽ വായിക്കാം

പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ബംഗളൂരുവിലെത്തും. ലോകത്തെ മുൻനിര വിമാന നിർമാണ കമ്ബനിയായ ബോയിങ്ങിന്റെ ബോയിങ് ഇന്ത്യ എൻജിനീയറിങ് ആൻഡ് ടെക്നോളജി സെന്റർ (ബി.ഐ.ഇ.ടി.സി) ദേവനഹള്ളിയിലെ എയ്റോസ്പേസ് പാർക്കില്‍ ഉച്ചക്ക് രണ്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.യു.എസിന് പുറത്ത് ബോയിങ് കമ്ബനിയുടെ ഏറ്റവും വലിയ കേന്ദ്രം കൂടിയാണിത്.ഉച്ചക്ക് 2.10ന് കലബുറഗിയില്‍നിന്ന് ബംഗളൂരുവിലെത്തുന്ന പ്രധാനമന്ത്രി 2.15ന് ബി.ഐ.ഇ.ടി.സി സ്ഥിതി ചെയ്യുന്ന ബെട്രമാരനഹള്ളി വില്ലേജിലേക്ക് നീങ്ങും. 2.45ന് ഉദ്ഘാടനം നിർവഹിക്കും.

3.45ന് ബംഗളൂരു വിമാനത്താവളത്തിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി, വൈകീട്ട് നാലോടെ ചെന്നൈയിലേക്ക് പോകും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ദേവനഹള്ളിയിലെ മിക്ക റോഡുകളിലും പൊലീസ് വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഗൊല്ലഹള്ളി-ഹുനച്ചുരു റോഡ്, എയർലൈൻസ് ധാബ-ബുധിഗരെ റോഡ്, ഹെന്നൂർ മെയിൻ റോഡ്-എയർപോർട്ട് റോഡ്, ചിക്കജാല കോട്ടെ മെയിൻറോഡ്-എയർപോർട്ട് റോഡ്, ബാഗലൂർ-എയർപോർട്ട് റോഡ് എന്നിവയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാൻ വെള്ളിയാഴ്ച ബംഗളൂരു-ബെള്ളാരി റോഡ് ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചു.

വൈറ്റ് ഫീല്‍ഡ്, കെ.ആർ പുരം ഭാഗത്തുനിന്ന് ബാഗലൂർ ഇൻഡസ്ട്രിയല്‍ ഏരിയ വഴി എയർപോർട്ട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഗൊല്ലഹള്ളി ഗേറ്റില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ബെറ്റകോട്ടെ, ബി.ബി റോഡ് വഴി എയർപോർട്ട് ടോളില്‍ എത്തണം. ഹെന്നുർ-ബാഗലൂർ മെയിൻറോഡ് മൈലനഹള്ളി വഴി എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ ബാഗലൂർ ഗുണ്ടപ്പ സർക്കിളില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് രേവ കോളജ് ജങ്ഷൻ, ചിക്കജാല, സാദഹള്ളി ടോള്‍ വഴി എയർപോർട്ട് ഫ്ലൈഓവറില്‍ പ്രവേശിക്കണം. ചിക്കജാല കോട്ടെ മെയിൻ റോഡ് ഗാലമ്മ സർക്കിള്‍ വഴി എയർപോർട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ ചിക്കജാല വില്ലേജ്-ബി.ബി റോഡ്, സാദഹള്ളി ഗേറ്റ് വഴി എയർപോർട്ട് ഫ്ലൈഓവറില്‍ പ്രവേശിക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group