ഡല്‍ഹി: രാജ്യത്തെ സ്വകാര്യ കോച്ചിംഗ് സെന്ററുകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സർക്കാർ. കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി.കോച്ചിങ് സെന്ററുകള്‍ അനിയന്ത്രിതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.16 വയസില്‍ താഴെയുള്ള വിദ്യാർഥികളെ കോച്ചിംഗ് സെന്ററുകളില്‍ ചേർക്കരുതെന്ന് കേന്ദ്രം പുറത്തിറക്കിയ ‘ഗൈഡ് ലൈൻസ് ഫോർ കോച്ചിംഗ് സെന്റർ 2024’ലെ മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.കോച്ചിംഗ് സെന്ററുകള്‍ രക്ഷിതാക്കള്‍ക്കും വിദ്യാർഥികള്‍ക്കും തെറ്റിദ്ധാരണാജനകമായ വാഗ്ദാനങ്ങളോ, റാങ്കുകള്‍ ഉറപ്പുനല്‍കുകയോ ചെയ്യരുതെന്നും മാർഗ്ഗ നിർദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
ബിരുദത്തില്‍ താഴെ യോഗ്യതയുള്ള ട്യൂട്ടർമാരെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ പഠിപ്പിക്കാൻ അനുവദിക്കരുതെന്നും കേന്ദ്രത്തിന്റെ പ്രത്യേക മാർഗ്ഗനിർദ്ദേശമുണ്ട്.വിദ്യാർത്ഥികളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുന്നതോ, വിദ്യാർത്ഥികളുടെ ആത്മഹത്യയിലേക്കും മറ്റ് ക്രമക്കേടുകളിലേക്കും നയിക്കുന്നതുമായ കോച്ചിംഗ് സെന്ററുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കില്‍ രജിസ്ട്രേഷൻ റദ്ദാക്കാനോ അനുമതിയും കേന്ദ്രം നല്‍കിയിട്ടുണ്ട്.
മസനഗുഡി വഴി ഊട്ടിയിലേക്ക് ഇപ്പോ പോകേണ്ട; കൊടും തണുപ്പ്, താപനില പൂജ്യം ഡിഗ്രിക്കടുത്ത്, കടുത്ത ആശങ്ക
തമിഴ്നാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഊട്ടിയില്‍ കടുത്ത തണുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.കനത്ത മൂടല്‍മഞ്ഞ് കാരണം പലയിടത്തും ആളുകള്‍ക്ക് ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല. താപനില ക്രമാതീതമായി താഴുന്നത് പ്രദേശവാസികളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഈ സമയത്ത് ഇത്രയും തണുപ്പ് ഊട്ടിയില്‍ സാധാരണ ഉണ്ടാകാറില്ലെന്നും പറയുന്നു. തണുപ്പും വരണ്ട കാലാവസ്ഥയും അസാധാരണമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.പലയിടത്തും ആളുകള്‍ തീകൂട്ടി ചുറ്റും ഇരുന്നു ചൂട് പിടിച്ചാണ് തണുപ്പിനെ പ്രതിരോധിക്കുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം കാന്തലിലും തലൈകുന്തയിലും 1 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ബൊട്ടാണിക്കല്‍ ഗാർഡനില്‍ ഡിഗ്രി സെല്‍ഷ്യസുമായിരുന്നു താപനില. സാൻഡിനല്ലയില്‍ മൂന്ന് ഡിഗ്രിയും രേഖപ്പെടുത്തി. അപ്രതീക്ഷിതമാ കൊടും തണുപ്പില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവർത്തകരും ആശങ്കയിലാണ്. ആഗോളതാപനവും എല്‍-നിനോ പ്രഭാവവുമാണ് ഈ മാറ്റത്തിന് കാരണമെന്ന് നീലഗിരി എൻവിറോമെന്റ് സോഷ്യല്‍ ട്രസ്റ്റിലെ (നെസ്റ്റ്) വി ശിവദാസ് പറയുന്നു.
ഇത്തവണ തണുപ്പ് തുടങ്ങാൻ വൈകിയെന്നും ഇത്തരമൊരു കാലാവസ്ഥാ വ്യതിയാനം നീലഗിരിക്ക് വലിയ വെല്ലുവിളിയാണെന്നും ഇതേക്കുറിച്ച് പഠനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന വരുമാന മാർഗമായ തേയിലത്തോട്ടവും വെല്ലുവിളികള്‍ നേരിടുന്നു. ഡിസംബറിലെ കനത്ത മഴയും തുടർന്നുള്ള തണുപ്പും തേയിലത്തോട്ടത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഉടമകളും തൊഴിലാളികളും. ഊട്ടിയിലെ പച്ചക്കറി കൃഷിയെയും അതിശൈത്യം പ്രതികൂലമായി ബാധിക്കും