Home Featured  ‘ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നു’; ഇനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കില്ലെന്ന് അല്‍ഫോണ്‍സ് പുത്രൻ

 ‘ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നു’; ഇനി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെക്കില്ലെന്ന് അല്‍ഫോണ്‍സ് പുത്രൻ

by admin

പ്രേമം, നേരം എന്നീ ചിത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രൻ.

അതേസമയം ഏറ്റവും ഒടുവില്‍ പൃഥ്വിരാജിനെ വെച്ച്‌ ചെയ്ത ഗോള്‍ഡ് എന്ന ചിത്രം പ്രേക്ഷകപ്രീതി ലഭിക്കാതെ വന്നതോടെ അല്‍ഫോണ്‍സിന് പുത്രൻ നിരവധി വിമര്‍ശനങ്ങളാണ് നേരിട്ടത്. അതിനെതിരെ ആദ്യം അല്‍ഫോണ്‍സ് പുത്രൻ പ്രതികരിക്കുയും പിന്നീട് തന്റെ സിനിമയെ തോല്‍പ്പിക്കാൻ സിനിമയ്ക്കുള്ളില്‍ തന്നെയുള്ളവര്‍ ശ്രമിച്ചെന്നും അല്‍ഫോണ്‍സ് ആരോപണം ഉയര്‍ത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു അല്‍ഫോണ്‍സ് തന്റെ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നത്.

എന്നാല്‍ ഇപ്പോള്‍ താൻ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റുകള്‍ പങ്കുവെക്കുന്നത് നിര്‍ത്തിയെന്ന് അറിയിച്ചിരിക്കുകയാണ് അല്‍ഫോണ്‍സ്. ബന്ധുക്കളുടെ പേടിപ്പിക്കുന്നു എന്ന പറഞ്ഞ് മാതാപിതാക്കളും സഹോദരങ്ങളും നിര്‍ബന്ധിക്കുന്നതിനാലാണ് താൻ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെക്കുന്നതില്‍ നിന്നും പിന്മാറുന്നുയെന്ന് അല്‍ഫോണ്‍സ് തന്റെ പോസ്റ്റിലൂടെ അറിയിച്ചു. നേരത്തെ ഗോള്‍ഡിന് ലഭിച്ച വിമര്‍ശനങ്ങള്‍ക്ക് ശേഷം സാമൂഹിക മാധ്യമങ്ങളില്‍ ഇനി തന്റെ മുഖം കാണിക്കില്ലെന്ന് സംവിധായകൻ പറഞ്ഞിരുന്നു.

“ഞാൻ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റിടുന്നത് എന്റെ അമ്മക്കും അച്ഛനും പെങ്ങള്‍മാര്‍ക്കും ഇഷ്ടമല്ലാത്തത് കൊണ്ടും അവരെ ഏതൊക്കെയോ ബന്ധുക്കള്‍ പറഞ്ഞ് പേടിപ്പിക്കുന്നത് കൊണ്ടും ഞാൻ ഇനി ഇൻസ്റ്റഗ്രാം ആൻഡ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇടുന്നില്ല എന്ന് തീരുമാനിച്ചു. ഞാൻ മിണ്ടാതിരുന്നാല്‍ എല്ലാര്‍ക്കും സമാധാനം കിട്ടും എന്ന് പറയുന്നു. എന്നാല്‍ അങ്ങനെ ആവട്ടെ. ഒരുപാട് പേരോട് നന്ദിയുണ്ട്” അല്‍ഫോണ്‍സ് പുത്രൻ ഫേസ്ബുക്കുല്‍ കുറിച്ചു.

ഗോള്‍ഡിന് ശേഷം ഗിഫ്റ്റ് എന്ന സിനിമ അല്‍ഫോണ്‍സ് പ്രഖ്യാപിച്ചിരുന്നു. ഇളയരാജ ചിത്രത്തിന് സംഗീതം നല്‍കുമെന്നായിരുന്നു അല്‍ഫോണ്‍സ് അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് തമിഴില്‍ ഒരുക്കുന്ന ആ ചിത്രത്തെ കുറിച്ചുള്ള മറ്റ് അറിയിപ്പുകള്‍ ഒന്നും സംവിധായകൻ പങ്കുവെച്ചിട്ടില്ല. അതിനുശേഷം അല്‍ഫോണ്‍സ് തനിക്ക് ഓട്ടിയം ബാധിച്ചിട്ടുണ്ടെന്നും സിനിമ മേഖലയില്‍ നിന്നും വിട്ടുമാറി നില്‍ക്കുകയാണെന്ന് മറ്റൊരു സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. പിന്നീട് ആ പോസ്റ്റ് ചര്‍ച്ചയായപ്പോള്‍ സംവിധായകൻ അത് പിൻവലിക്കുകയും ചെയ്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group