ബെംഗളൂരു: ഒലയ്ക്കും ഊബറിനുംപകരമുള്ള സർക്കാരിന്റെ ഓൺലൈൻ ടാക്സി ആപ്പ് പ്രാവർത്തികമാക്കാൻ 12 അംഗ ഉന്നതതല സമിതി. ഗതാഗതവകുപ്പ് സെക്രട്ടറി ഡോ. എൻ.വി. പ്രസാദിന്റെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരുമാണ് സംഘത്തിലുള്ളത്.പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക് അടിസ്ഥാനസൗകര്യങ്ങളൊരുക്കുകയും സ്വകാര്യ സംരംഭകരുമായി കരാറുണ്ടാക്കുകയുമാണ് സമിതിയുടെ പ്രാഥമിക ചുമതല.
ഏതാനും സ്വകാര്യ സംരംഭകരുമായി ഇതിനോടകം സമിതി ചർച്ച തുടങ്ങി.കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് സർക്കാർ ഉടമസ്ഥതയിൽ ഓൺലൈൻ ടാക്സി ആപ്പ് വികസിപ്പിക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചത്. നിലവിലുള്ള ആപ്പുകൾ ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നതായും അമിത നിരക്ക് ഈടാക്കുന്നതായും പരാതികളുയർന്ന സാഹചര്യത്തിലായിരുന്നു നടപടി.
എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള തുടർ പ്രവർത്തനങ്ങളൊന്നുമുണ്ടായില്ല.തുടർന്ന് ബെംഗളൂരു കേന്ദ്രീകരിച്ച് ടാക്സി- ഓട്ടോത്തൊഴിലാളികൾ സ്വന്തം ആപ്പ് അവതരിപ്പിച്ചിരുന്നു.മതിയായ പണലഭ്യതയില്ലാത്തതിനെത്തുടർന്ന് ഇതിന്റെ പ്രവർത്തനം വിപുലീകരിക്കാൻ തൊഴിലാളികൾക്ക് കഴിഞ്ഞില്ല. ഇതോടെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആപ്പ് വേണമെന്ന ആവശ്യം വീണ്ടും ശക്തമായത്.ചുരുങ്ങിയ നിരക്കിൽ നഗരത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കാനും ഡ്രൈവർമാരിൽനിന്ന് ഭീമമായ കമ്മിഷൻ ഈടാക്കാത്തതുമായിരിക്കും സർക്കാർ ഉടമസ്ഥതയിലുള്ള ആപ്പെന്ന് നേരത്തേ ഗതാഗതവകുപ്പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ പൊതു- സ്വകാര്യ പങ്കാളിത്തത്തിൽ നടത്തുന്നതിനാൽ നാമമാത്രമായ കമ്മിഷൻ യാത്രക്കാരിൽനിന്നും ഡ്രൈവർമാരിൽനിന്നും ഈടാക്കും. ആപ്പിൽ പരസ്യങ്ങളും ഉൾപ്പെടുത്തും.ആറുമാസത്തിനുള്ളിൽ ആപ്പ് ലഭ്യമാക്കാനാണ് ഗതാഗതവകുപ്പ് ലക്ഷ്യമിടുന്നത്.
ഇതാണ് യഥാര്‍ത്ഥ പ്രണയം’, ഭാര്യയ്ക്കൊപ്പമുള്ള ഓര്‍മ്മച്ചിത്രം പങ്കുവച്ച് റിയല്‍ ’12ത് ഫെയില്‍’ ഐപിഎസ് ഓഫിസര്‍; വൈറല്‍
സിനിമാപ്രേമികളുടെ മനംകവരുകയാണ് 12ത് ഫെയില്‍ എന്ന ഹിന്ദി ചിത്രം. ഐപിഎസ് ഓഫിസറായ മനോജ് കുമാര്‍ ശര്‍മയുടേയും അദ്ദേഹത്തിന്റെ ഭാര്യയും ഐആര്‍എസ് ഓഫിസറുമായ ശ്രദ്ധ ജോഷിയുടേയും ജീവിധാനതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്.വിക്രാന്ത് മാസ്സിയും മേധ ശങ്കറും പ്രധാന വേഷത്തിലെത്തിയ ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്.ഇപ്പോള്‍ വൈറലാവുന്നത് മനോജ് കുമാര്‍ ശര്‍മ പങ്കുവച്ച പഴയ ഓര്‍മചിത്രമാണ്. വിവാഹം കഴിഞ്ഞ ദിവസങ്ങള്‍ക്ക് ശേഷം എടുത്തതാണ് ചിത്രം.
വിവാഹം കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമെടുത്ത ഒരു ഫോട്ടോ കണ്ടെത്തി.- എന്ന അടിക്കുറിപ്പിലാണ് ശ്രദ്ധ ജോഷിക്കൊപ്പമുള്ള ചിത്രം മനോജ് പങ്കുവച്ചത്.ഇരുവരുടേയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മണിക്കൂറുകള്‍കൊണ്ട് ലക്ഷക്കണക്കിന് പേരാണ് ചിത്രം ലൈക്ക് ചെയ്തത്. ഇരുവരുടേയും പ്രണയത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്.പന്ത്രണ്ടാം ക്ലാസില്‍ തോറ്റുപോയ മനോജ് കുമാറിന്റെ ഐപിഎസിലേക്കുള്ള യാത്രയാണ് ചിത്രം. മനോജ്കുമാറിന്റെ ജീവിതത്തില്‍ പ്രചോദനമേകി കൂടെ നില്‍ക്കുന്നത് ശ്രദ്ധയാണ്. വിധു വിനോദ് ചോപ്രയാണ് ചിത്രം സംവിധാനം ചെയ്തത്.