Home Featured കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു, 2 പേരുടെ നില ഗുരുതരം

കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ അഞ്ച് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു, 2 പേരുടെ നില ഗുരുതരം

by admin

ലക്‌നൗ: യുപിയിലെ അമോറയില്‍ അതിശൈത്യത്തെ പ്രതിരോധിക്കാന്‍ കിടപ്പുമുറിയില്‍ കത്തിച്ചു വച്ച കല്‍ക്കരി അടുപ്പിലെ പുക ശ്വസിച്ച് ഒരു കുടുബത്തിലെ 5 കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. അല്ലിപൂര്‍ ബുധ് ഗ്രാമത്തിലാണ് സംഭവം. ഉറക്കത്തിലാണ് മരണം സംഭവിച്ചത്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

മുതിര്‍ന്നവര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. റഹീസുദ്ദീന്‍ എന്നയാളുടെ വീട്ടിലാണ് ദാരുണസംഭവം ഉണ്ടായത്. മരിച്ചതില്‍ മൂന്ന് പേര്‍ ഇയാളുടെ മക്കളും രണ്ടുപേര്‍ ബന്ധുവിന്റെ മക്കളുമാണ്. റിയാസുദ്ദീന്റെ ഭാര്യയും സഹോദരനുമാണ് ചികിത്സയിലുള്ളത്.അടച്ചിട്ട മുറിയില്‍ ഓക്‌സിജന്‍ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഇവര്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെയാണ് നാട്ടുകാരെത്തി വീട് പൊളിച്ച് അകത്തു കടന്നത്. ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അതിശൈത്യമാണ് നിലനില്‍ക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group