Home Featured ബെംഗളൂരു: കെ.ആർ.എസ്. അണക്കെട്ടിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ ഖനനം നിരോധിച്ച് ഹൈക്കോടതി

ബെംഗളൂരു: കെ.ആർ.എസ്. അണക്കെട്ടിന്റെ 20 കിലോമീറ്റർ ചുറ്റളവിൽ ഖനനം നിരോധിച്ച് ഹൈക്കോടതി

ബെംഗളൂരു: മാണ്ഡ്യജില്ലയിലെ കൃഷ്ണരാജ സാഗർ (കെ.ആർ.എസ്.) അണക്കെട്ടിന്റെ 20 കിലോമീറ്റർ ചുറ്റളവിലുള്ള ഖനനപ്രവർത്തനം നിരോധിച്ച് കർണാടക ഹൈക്കോടതി. അണക്കെട്ടിന് ബലക്ഷയം സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.ഖനനം അണക്കെട്ടിനെ ബാധിക്കുന്നതെങ്ങനെയെന്ന് കണ്ടെത്താൻ നിലവിൽ ധൻബാദിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യുവൽ റിസർച്ച് പഠനം നടത്തുന്നുണ്ട്. പഠനസംഘത്തിന്റെ റിപ്പോർട്ട് ലഭിക്കുന്നതുവരെയാണ് നിരോധനം. റിപ്പോർട്ടിലെ കണ്ടെത്തലനുസരിച്ച് പിന്നീട് തുടർനടപടികൾ സ്വീകരിക്കും.

പ്രദേശത്ത് പ്രവർത്തിക്കുന്ന ചെറുതും വലുതുമായ പാറമടകൾക്കും നിരോധനം ബാധകമാണ്.പാണ്ഡവപുരയിൽ പ്രവർത്തിക്കുന്ന ഒരു പാറമടയുടമ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വർലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത് എന്നിവരടങ്ങിയ ബെഞ്ച് ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. പാറപൊട്ടിക്കാൻ പരീക്ഷണസ്ഫോടനം നടത്തിയശേഷമേ അനുമതി നൽകാൻ കഴിയുകയുള്ളൂവെന്ന ജില്ലാ ഡെപ്യൂട്ടി കമ്മിഷണറുടെ ഉത്തരവിനെതിരേയാണ് പാറമടയുടമ കോടതിയെ സമീപിച്ചത്. എന്നാൽ ഡെപ്യൂട്ടി കമ്മിഷണറുടെ നടപടിയെ കോടതി പിന്തുണയ്ക്കുകയായിരുന്നു.

ഖനനപ്രവർത്തനങ്ങളിലൂടെ ഏതെങ്കിലും തരത്തിലുള്ള ബലക്ഷയം അണക്കെട്ടിനുണ്ടായാൽ 1.25 ലക്ഷം ഏക്കർ കൃഷിയിടത്തിലേക്കുള്ള ജലവിതരണവും നിരവധി ഗ്രാമങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും താറുമാറാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഖനന നിയന്ത്രണം മാണ്ഡ്യയിലേയും സമീപ ജില്ലകളിലേും നിർമാണ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ബെംഗളൂരുവിലേക്കുൾപ്പെടെ മാണ്ഡ്യയിലേക്ക് കരിങ്കല്ലുകളെത്തിക്കുന്നുണ്ട്. പൊതുമാരാമത്ത് വകുപ്പിന്റെ റോഡ് നിർമാണത്തിനും നിരോധനം തിരിച്ചടിയാകും.

ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞ യുവാവിനെ അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി

ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞ 25കാരനായ യുവാവിനെ അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി.ഞായറാഴ്ച രാത്രി ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. 25കാരനായ മഹേശ്വര്‍ കുമാര്‍ റായ് എന്ന യുവാവിനെ ഭാര്യ ഇൻസ്റ്റാഗ്രാമില്‍ റീലുകള്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തതിന് ഭാര്യാഭര്‍ത്താക്കന്മാര്‍ കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു.മരിച്ച മഹേശ്വര്‍ കുമാര്‍ റായ് ആറ് വര്‍ഷം മുമ്ബ് റാണി കുമാരിയെ വിവാഹം കഴിച്ചതായും ദമ്ബതികള്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ടെന്നും എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വര്‍ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഇദ്ദേഹത്തിന്‍റെ ഭാര്യ വൈറല്‍ ഗാനങ്ങളുടെ റീലുകള്‍ ഉണ്ടാക്കി ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് 9,500-ലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. ഭാര്യ റീല്‍ ഉണ്ടാക്കുന്നതിനെ മഹേശ്വര് എതിര്‍ത്തതോടെ ഇരുവരും തമ്മില്‍ വഴക്കുണ്ടായി.ഞായറാഴ്‌ച രാത്രിയോടെ ഇയാള്‍ ഭാര്യാ സഹോദരന്റെ വീട്ടിലേക്ക് പോയി. മഹേശ്വരന്‍റെ ഫോണിലേക്ക് സഹോദരൻ റുഡാല്‍ വിളിച്ചെങ്കിലും ആരോ ഫോണ്‍ എടുത്തു. ഫോണില്‍ വാക്കുതര്‍ക്കമുണ്ടാകുന്നത് കേള്‍ക്കാമായിരുന്നു. ഇതിന് പിന്നാലെയാണ് മഹേശ്വര് മരിച്ചെന്ന വിവരം അറിയുന്നത്.മഹേശ്വരൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ സ്ഥലത്തെത്തിയപ്പോള്‍ മൃതദേഹം വീട്ടില്‍ നിന്ന് കാണാതായെന്നും മഹേശ്വരന്‍റെ പിതാവ് ആരോപിച്ചു.

ആശുപത്രിയിലേക്ക് കൊണ്ടുപോകാനെന്ന വ്യാജേന നാല് പേര്‍ മൃതദേഹം സംസ്‌കരിക്കാൻ ശ്രമിക്കുന്നത് കണ്ടതായും മഹേശ്വരന്‍റെ കുടുംബം ആരോപിച്ചു.സംഭവം പോലീസില്‍ അറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുകയും ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group