Home Featured ശിവമോഗയിൽ കുരങ്ങുപനി സ്ഥിരീകരിച്ച 19-കാരി മരിച്ചു

ശിവമോഗയിൽ കുരങ്ങുപനി സ്ഥിരീകരിച്ച 19-കാരി മരിച്ചു

ബെംഗളൂരു: ശിവമോഗയിൽ കുരുങ്ങുപനി സ്ഥിരീകരിച്ച 19-കാരി മരിച്ചു. ഹൊസനഗര സംപഘട്ടെ സ്വദേശിനി അനന്യയാണ് മരിച്ചത്.മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജനുവരി ഒന്നിന് അണുബാധയെത്തുടർന്നാണ് യുവതിയെ മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആദ്യപരിശോധനയിൽ രോഗം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും പിന്നീടുനടന്ന പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു.ആരോഗ്യനില മോശമായതോടെയാണ് യുവതിയെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം.53-കാരിയായ മറ്റൊരു സ്ത്രീകൂടി കുരുങ്ങുപനി ബാധിച്ച് ചികിത്സയിലുണ്ട്.

കഴിഞ്ഞമാസം 14-നാണ് ഇവരെ തീർഥഹള്ളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.ജില്ലയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും ബോധവത്കരണവും തുടങ്ങിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് സുരഗിഹള്ളി അറിയിച്ചു

ഹണി റോസിനെതിരെ അശ്ലീല പരമാര്‍ശങ്ങളുമായി സന്തോഷ് വര്‍ക്കി; കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

നടി ഹണി റോസിനെതിരെ അശ്ലീല പരമാര്‍ശങ്ങളുമായി സന്തോഷ് വര്‍ക്കി.ഹണി റോസ് അടുത്ത മാദക റാണിയാണെന്നും അടുത്ത സില്‍ക് സ്മിതയാണെന്നും ഫെയ്‌സ്ബുക്ക് വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ഈ വീഡിയോയില്‍ ലൈംഗിക ചുവയുള്ള മോശം പരാമര്‍ശങ്ങളും നടിക്കെതിരെ ആറാട്ട് അണ്ണന്‍ എന്നു അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി നടത്തുന്നുണ്ട്. ‘ ഹണി റോസിന്റെ ഫിഗര്‍ അങ്ങനെയാണ്. ഹണി റോസിനെ കാണുമ്ബോള്‍ —- അങ്ങനെ തോന്നും. ഹണി റോസ് സെക്‌സിയാണ്. അടുത്ത സില്‍സ് സ്മിതയാകേണ്ട ആളാണ്, മാദകറാണി. ഇപ്പോഴത്തെ യുവാക്കളുടെ ഹരമാണ്,’ എന്നിങ്ങനെയാണ് വീഡിയോയില്‍ സന്തോഷ് വര്‍ക്കി പറയുന്നത്. പോസ്റ്റ് ചെയ്തു 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഇയാള്‍ വീഡിയോ ഡെലീറ്റ് ചെയ്തു. ഹണി റോസ് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കണമെന്നാണ് ആരാധകരുടെ ആവശ്യം. അത്രത്തോളം മോശമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വീഡിയോയായിരുന്നു ഇത്. നടി ഇതിനെ നിയമപരമായി തന്നെ നേരിടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group