ബെംഗളൂരു നഗരക്കാഴ്ചകൾ കാണാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ബിഎംടിസിയുടെ 10 എസി ഡബിൾ ഡെക്കർ ബസുകൾ മാർച്ചിൽ സർവീസ് ആരംഭിക്കും. ഇവ വാടക ഇനത്തിൽ വാങ്ങാൻ ബിഎംടിസിക്കു സംസ്ഥാന സർക്കാർ അനുമതി നൽകി. നേരത്തേ ഇതിനായി ബിഎംടിസി കരാർ ക്ഷണിച്ചിരുന്നെങ്കിലും നടപടികൾ ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് റദ്ദാക്കിയിരുന്നു. ശിവാജിനഗർ-മജസ്റ്റിക്, അത്തിബെലെ-മജസ്റ്റിക്, സിൽക്ക് ബോർഡ്- ടിൻ ഫാക്‌ടറി റൂട്ടുകളിലാവും ഡബിൾ ഡെക്കർ ബസുകൾ സർവീസ് നടത്തുക. സന്ദർശകർക്കായി പ്രത്യേക പാക്കേജിനു ടൂറിസം വകുപ്പ് രൂപം നൽകും. അപകടം പതിവായതിനെ തുടർന്നാണ് 1997ൽ ഡബിൾ ഡെക്കർ ബസ് സർവീസ് ബിഎംടിസി നിർത്തിവച്ചത്.
120 ഇലക്ട്രിക് മിനി ബസുകൾ വാങ്ങും:20 നോൺ എസി മിനി ഇലക്ട്രിക് ബസുകൾ വാങ്ങാൻ ബിഎംടിസി കരാർ ക്ഷണിച്ചു. മെട്രോ ഫീഡർ സർവീസുകൾക്ക് ഉൾപ്പെടെ മിനി ബസുകൾ ഉപയോഗിക്കാനാണ് ലക്ഷ്യം. 3 ടെർമിനലുകളിൽ ഇതിനായി ചാർജിങ് സ്റ്റേഷനുകൾ നിർമിക്കുമെന്നും ബിഎംടിസി അറിയിച്ചു. ഏപ്രിലോടെ ഇലക്ട്രിക് ബസുകളുടെ എണ്ണം 1400 ആയി ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണു നടപടി. കഴിഞ്ഞ ദിവസം 320 എസി ഇലക്ട്രിക് ബസുകൾ വാങ്ങാൻ ബിഎംടിസി കരാർ ക്ഷണിച്ചിരുന്നു. നിലവിൽ 90 മിനി ബസുകൾ ഉൾപ്പെടെ 390 ഇലക്ട്രിക് ബസുകളാണ് ബിഎംടിസിക്കുള്ളത്.
ഒറ്റ രാത്രികൊണ്ട് കാണാതായത് 26 പെണ്‍കുട്ടികളെ, 6 മുതല്‍ 18 വരെ പ്രായം; ദുരൂഹത
അനധികൃതമായി നടത്തിവന്നിരുന്ന അഭയകേന്ദ്രത്തില്‍ നിന്നും 26 പെണ്‍കുട്ടികളെ കാണാതായി. ഗുജറാത്ത്, ജാര്‍ഖണ്ഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 26 പെണ്‍കുട്ടികളെയാണ് ഭോപ്പാലില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രത്തില്‍ നിന്ന് കാണാതായത്.സംഭവത്തില്‍ നടത്തിപ്പുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മാനേജര്‍ അനില്‍ മാത്യുവിനെതിരെയാണ് കേസെടുത്തത്.അനാഥാലയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സന്ദര്‍ശനം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. 26 പെണ്‍കുട്ടികളെ കാണാനില്ലെന്ന് പുറത്ത് വരികയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അതേസമയം, സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷൻ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇടപെടല്‍ ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ശിവ്രാജ് സിംങ് ചൌഹാനും രംഗത്തെത്തി.
ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (എൻസിപിസിആര്‍) ചെയര്‍മാൻ പ്രിയങ്ക് കനുങ്കോ ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള പര്‍വാലിയ ഏരിയയിലെ അഞ്ചല്‍ ഗേള്‍സ് ഹോസ്റ്റലില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയായിരുന്നു. രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അതില്‍ 68 പെണ്‍കുട്ടികളുടെ എൻട്രികള്‍ ഉണ്ടായിരുന്നെങ്കിലും 26 പേരെ കാണാനില്ലായിരുന്നു.കാണാതായ പെണ്‍കുട്ടികളെ കുറിച്ച് ഷെല്‍ട്ടര്‍ ഹോം ഡയറക്ടര്‍ അനില്‍ മാത്യുവിനെ ചോദ്യം ചെയ്തപ്പോള്‍ തൃപ്തികരമായ മറുപടിഎല്ലാ ലഭിച്ചത്. പെണ്‍കുട്ടികള്‍ ഗുജറാത്ത്, ജാര്‍ഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു.
അവരില്‍ ചിലര്‍ മധ്യപ്രദേശിലെ സെഹോര്‍, റെയ്‌സെൻ, ചിന്ദ്വാര, ബാലാഘട്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. നിയമവിരുദ്ധമായി നടത്തിവന്നിരുന്ന അനാഥാലയത്തില്‍ നിരവധി ക്രമക്കേടുകള് കണ്ടെത്തിയതായി എഫ് ഐആറില്‍ പറയുന്നു.ചില്‍ഡ്രൻസ് ഹോം നിയന്ത്രിക്കുന്നവര്‍ ഒരു മിഷനറി തെരുവില്‍ നിന്ന് കുറച്ച് കുട്ടികളെ രക്ഷിച്ചതായും ലൈസൻസില്ലാതെ ഷെല്‍ട്ടര്‍ ഹോം നടത്തുന്നതായും കനുങ്കോ പറഞ്ഞു. 6 നും 18 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണ്. കാണാതായ പെണ്‍കുട്ടികളെല്ലാം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവില്ലാതെയാണ് ജീവിക്കുന്നത്. കുട്ടികളെ രക്ഷപ്പെടുത്തി പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കിയതായി ചില് ഡ്രൻസ് ഹോം അധികൃതര്‍ പറഞ്ഞു.