Home Featured ബെംഗളൂരു: നാല് നില കെട്ടിടത്തിൽ നിന്നും വീണ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: നാല് നില കെട്ടിടത്തിൽ നിന്നും വീണ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ താമസിച്ചിരുന്ന നാല് നില കെട്ടിടത്തിൽ നിന്നും വീണ മലയാളി യുവാവ് മരിച്ചു.സംഭവം നടന്ന ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലന്നാണ് ലഭിക്കുന്ന വിവരം.കണ്ണൂർ അഴിക്കോട് മൊളോളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും അഴീക്കോട് സൗത്ത് യു.പി.സ്കൂൾ റിട്ട. അധ്യാപിക ഉഷ അന്തർജ്ജനത്തിൻ്റെയും മകൻ ശ്രീജിത്ത് ഉണ്ണി നമ്പൂതിരിയെന്ന (28) യാണ് മരിച്ചത്.ബെംഗളുരുവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റംസെൽ സയൻസ് ആന്റ് റിസർച്ചിലാണ് ഉണ്ണി നമ്പൂതിരി ജോലി ചെയ്യുന്നത്. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

അമ്മയുമായി അവിഹിത ബന്ധമെന്ന്;‌ 25കാരനെ കൊലപ്പെടുത്തി 17കാരനായ മകൻ

അമ്മയുമായി അവിഹിത ബന്ധം ആരോപിച്ച്‌ യുവാവിനെ കൊലപ്പെടുത്തി 17കാരനായ മകൻ. മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് സംഭവം.25കാരനായ രഞ്ജിത്ത് തനാജി മാലി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. വാദ്ജി ഗ്രാമത്തിലെ പശുത്തൊഴുത്തിലാണ് രഞ്ജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, അന്വേഷണത്തിനിടെ കൗമാരക്കാരനെ പിടികൂടുകയായിരുന്നു. ഉറങ്ങുന്നതിനിടെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കൗമാരക്കാൻ രഞ്ജിത്തിനെ ആക്രമിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. കച്ചവടക്കാരനായ യുവാവ് കുട്ടിയുടെ അമ്മയുമായി ബന്ധത്തിലായിരുന്നു.

17കാരൻ ഈ ബന്ധത്തെക്കുറിച്ച്‌ മനസിലാക്കുകയും യുവാവിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group