Home Featured കന്നഡ പതാക കത്തിച്ചു : ബെലഗാവിയിൽ സംഘർഷാവസ്ഥ

കന്നഡ പതാക കത്തിച്ചു : ബെലഗാവിയിൽ സംഘർഷാവസ്ഥ

ബെംഗളൂരു : ബെലഗാവി ജില്ലയിലെസുലഗയിൽ കന്നഡസംഘടനകൾ ഉയർത്തിയ പതാക അജ്ഞാതർ കത്തിച്ചു. തിങ്കളാഴ്‌ച രാവിലെയാണ് സുലഗയിലെ സംഗൊള്ളി രായണ്ണ സർക്കിളിലുണ്ടായിരുന്ന കന്നഡപതാക പാതി കത്തിയനിലയിൽ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് കർണാടക രക്ഷണവേദികെ ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചത് സംഘർഷാവസ്ഥയ്ക്കിടയാക്കി.

വൻ പോലീസ് സംഘം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. മറാഠി സംസാരിക്കുന്നവർ ഭൂരിപക്ഷമുള്ള ഗ്രാമമാണ് സുലഗ.ബെംഗളൂരുവിൽ കന്നഡ ഉൾപ്പെടുത്താത്ത ബോർഡുകൾ സ്ഥാപിച്ച വാണിജ്യസ്ഥാപനങ്ങൾക്കും കടകൾക്കും നേരേ കന്നഡസംഘടനകൾ പ്രതിഷേധം നടത്തുന്നതിനിടെയാണ് ബെലഗാവിയിൽ പതാക കത്തിച്ചത്. നേരത്തേയും ബെലഗാവിയിലെ മഹാരാഷ്ട്രയുമായി അതിർത്തിപങ്കിടുന്ന ഗ്രാമങ്ങളിൽ ഇരുഭാഷാവിഭാഗങ്ങൾ തമ്മിൽ സംഘർഷങ്ങൾ നടന്നിരുന്നു.

പ്രധാനമന്ത്രി നാളെ തൃശൂരില്‍; നഗരം സുരക്ഷാവലയത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിലെത്തും. ബിജെപി സംഘടിപ്പിക്കുന്ന മഹിളാസമ്മേളനത്തില്‍ പങ്കെടുക്കാനാണു നരേന്ദ്ര മോദി സാംസ്കാരിക തലസ്ഥാനത്ത് എത്തുന്നത്.പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തൃശൂര്‍ ഒരുങ്ങിക്കഴിഞ്ഞു.നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. തൃശൂര്‍ നഗരത്തിന്‍റെയും, പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹിളാ സമ്മേളനത്തിന്‍റെ വേദിയായ തേക്കിൻകാട് മൈതാനത്തിന്‍റെയും സുരക്ഷാ ക്രമീകരണങ്ങള്‍ കേന്ദ്ര സുരക്ഷാസേന ഏറ്റെടുത്തുകഴിഞ്ഞു. തേക്കിൻകാട് മൈതാനത്തേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ട്.

നാളെ ഉച്ചകഴിഞ്ഞ് 3.15ന് നരേന്ദ്ര മോദി കുട്ടനെല്ലൂര്‍ ഹെലിപാഡിലെത്തി അവിടെനിന്നു റോഡുമാര്‍ഗം 3.20ഓടെ തൃശൂര്‍ നഗരത്തിലെത്തും. ജനറല്‍ ആശുപത്രിക്കു മുന്നില്‍നിന്നു മൂന്നരയോടെ റോഡ് ഷോ ആരംഭിക്കും. നായ്ക്കനാല്‍വരെയാണു റോഡ് ഷോ. പ്രധാനമന്ത്രി കാല്‍നടയായി റോഡ് ഷോ നടത്തുമെ ന്നാണു വിവരം. നാലേകാലോടെ അദ്ദേഹം വേദിയിലെത്തും.മോദി വന്നിറങ്ങുന്ന കുട്ടനെല്ലൂരിലെ ഹെലിപാഡില്‍ ഇന്നലെ ഹെലികോപ്റ്റര്‍ ട്രയല്‍ റണ്‍ നടത്തി. കുട്ടനെല്ലൂരില്‍നിന്ന് പറവട്ടാനി വഴിയോ നെല്ലിക്കുന്ന് വഴിയോ നടത്തറ വഴിയോ ആയിരിക്കും മോദി നഗരത്തിലെത്തുക. ഈ മൂന്നു വഴികളും കേന്ദ്ര സുരക്ഷാസേന പരിശോധിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group