Home Featured പുതുവത്സരരാവിൽ വാഹനാപകടം; മൈസൂരുവിൽ രണ്ട് വിദ്യാർഥികൾ മരിച്ചു

പുതുവത്സരരാവിൽ വാഹനാപകടം; മൈസൂരുവിൽ രണ്ട് വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ബെംഗളൂരുവിലെ കോളേജിൽ ബി.ബി.എ. വിദ്യാർഥികളായ പെരിയപട്ടണ സ്വദേശി സമ്പത്ത്(22), ഹാസൻ സ്വദേശി വൃഥിക് ധരണി(22)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 2.15-ഓടെ മൈസൂരു ടൗണിലെ ഹുൻസൂർ റോഡിലായിരുന്നു അപകടം. പുതുവത്സരാഘോഷത്തിന്റെ സൂരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി റോഡിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനുണ്ടായിരുന്ന പോലീസ് മടങ്ങിയതിന് ശേഷമായിരുന്നു അപകടം. അതിവേഗത്തിലെത്തിയ കാർ ഇടിച്ചതോടെ ബൈക്ക് പല ഭാഗങ്ങളായി തകർന്നു. അപകടസ്ഥലത്തുതന്നെ രണ്ടുപേരും മരിച്ചു.

നഗരത്തിൽ 14 വാഹനാപകടങ്ങൾ, യുവതിക്ക് നേരെ അതിക്രമം:ബെംഗളൂരു: പുതുവത്സരരാവിൽ ബെംഗളൂരു നഗരത്തിലുണ്ടായത് 14 വാഹനാപകടങ്ങൾ. ഡിസംബർ 31-ന് അർധരാത്രിവരെ 11 അപകടങ്ങളും അർധരാത്രിമുതൽ ജനുവരി ഒന്ന് രാവിലെ ഏഴ് വരെയുള്ള സമയത്തിനിടെ മൂന്ന് അപകടങ്ങളുമാണ് ഉണ്ടായതെന്ന് പോലീസ് അറിയിച്ചു.ബ്രിഗേഡ് റോഡിൽ പുതുവത്സരാഘോഷത്തിനിടെ യുവതിക്ക് നേരെ അതിക്രമം. ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. അക്രമിയെ യുവതിയുടെ കൂടെയുണ്ടായിരുന്ന ആൺസുഹൃത്ത് നേരിടാൻ ശ്രമിച്ചു. ഇതിനിടെ യുവതി നിലത്തുവീണു. സ്ഥലത്തുണ്ടായിരുന്ന വനിതാപോലീസ് യുവതിയെ ആൾക്കൂട്ടത്തിൽനിന്ന് പുറത്തെത്തിച്ചു. യുവതി പരാതി നൽകാതെ മടങ്ങിയതിനാൽ കേസെടുത്തിട്ടില്ല.

ഞാൻ അമ്മയാകാൻ പോകുന്നു, സച്ചിന്റെ കുഞ്ഞ്’: കാമുകന് വേണ്ടി പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദര്‍

തന്റെ കാമുകൻ സച്ചിനൊപ്പം കഴിയാൻ തന്റെ നാല് കുട്ടികളോടൊപ്പം ഇന്ത്യയിലേക്ക് കടന്ന സീമ ഹൈദര്‍ എന്ന പാകിസ്ഥാൻകാരിയെ ഓര്‍ക്കുന്നുണ്ടോ?ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന ദമ്ബതികള്‍ ഇപ്പോള്‍ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ സ്വീകരിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. താൻ ഉടൻ അമ്മയാകാൻ പോകുകയാണെന്നും 2024 തങ്ങള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുമെന്നും സീമ ഹൈദര്‍ പറഞ്ഞു.2019-ല്‍ PUBG എന്ന ഓണ്‍ലൈൻ ഷൂട്ടിംഗ് ഗെയിമിലാണ് സീമ ഹൈദര്‍ സച്ചിൻ മീണയെ ആദ്യമായി കാണുന്നത്. ഒടുവില്‍ അവര്‍ പ്രണയത്തിലായി. 2023 മാര്‍ച്ചില്‍ സീമയും സച്ചിനും നേപ്പാളില്‍ വച്ച്‌ കണ്ടുമുട്ടി.

നേപ്പാളില്‍ താമസിക്കുന്ന സമയത്ത്, ദമ്ബതികള്‍ ഒരു ഹോട്ടല്‍ റിസപ്ഷനിസ്റ്റിന്റെ കുട്ടികളുമായി ഇൻസ്റ്റാഗ്രാം റീലുകളുടെ ഒരു പരമ്ബര ഉണ്ടാക്കി. ഇരുവരും അവിടെ വെച്ച്‌ വിവാഹിതരായി. സീമ ഹൈദറിന് അവളുടെ മുൻ വിവാഹത്തില്‍ നാല് കുട്ടികളുണ്ട്. മൂത്തയാള്‍ക്ക് എട്ട് വയസാണുള്ളത്.നിയമവിരുദ്ധമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് സീമയെയും സച്ചിനെയും ഉത്തര്‍പ്രദേശ് പോലീസ് 2023 ജൂലൈയില്‍ അറസ്റ്റ് ചെയ്തിരുന്നു. സീമ ഹൈദര്‍ പാകിസ്ഥാൻ ചാരനായിരിക്കുമെന്ന് സംശയം തോന്നിയതിനാല്‍ ഇവരെയും പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍, പിന്നീട് യാത്രാ നിയന്ത്രണങ്ങളോടെ ഇവരെ വിട്ടയയ്ക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group