ക്രിസ്മസ്, പുതുവർഷ തിരക്കിൽ കേരളത്തിലേക്കുള്ള യാത്രക്കാരെ പതിവുപോലെ കൊള്ളയടിക്കാൻ സ്വകാര്യബസുകൾ ചാർജ് കുത്തനെ കൂട്ടി. ബെംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള ടിക്കറ്റ് നിരക്കിലാണ് വൻവർധന.ട്രെയിനുകളിലും ടിക്കറ്റ് ബുക്കിങ് പൂർത്തിയായി. വിമാനടിക്കറ്റ് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് 3000 രൂപയിൽ നിന്ന് 11,000 കടന്നു. തിരുവനന്തപുരത്തേക്ക് 17,000- 20,000 ആണ് നിരക്ക്. ചെന്നൈയിൽ നിന്ന് 22നും 23 നും 24000 വരെയാണ് നിരക്ക്. കൊച്ചിയിലേക്ക് 20,000 കടന്നു. ഇനിയും വർധിക്കുമെന്നാണ് സൂചന.സ്വകാര്യബസുകൾ തട്ടിപ്പിന് പതിവായി പ്രയോഗിക്കുന്ന തന്ത്രം ഇത്തവണയും ഇറക്കിയിട്ടുണ്ട്.
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്‌തിട്ടുള്ള ബസുകളിൽ ചിലത് റദ്ദാക്കിയതായി യാത്രക്കാരെ അറിയിക്കും. പണം തിരികെ നൽകിയ ശേഷം ഉടനെ ഈ ബസുകൾ തന്നെ വൻനിരക്കിൽ ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്യും.ക്രിസ്മസ് ആഘോഷങ്ങൾക്കായി ഏറ്റവും കൂടുതൽ പേർ കേരളത്തിലേക്ക് തിരിക്കുന്ന 22ന് ബെംഗളൂരുവിൽ നിന്ന് 4999 രൂപവരെയാണ് ഓൺലൈനിൽ നിരക്ക്. ഇത് 5500 വരെ ഉയരാം. ചെന്നൈയിൽ നിന്നുള്ള ടിക്കറ്റും ഈ ദിവസം 3000-3500 ആയി ഉയർത്തി.
കെഎസ്ആർടിസി സർവീസുകൾക്ക് 1600 രൂപയാണ് ബെംഗളൂരുവിലേക്ക് നിരക്ക്. തിരക്കുള്ള ദിവസങ്ങളിൽ ഫ്ലെക്സി നിരക്കിൽ 30% വർധനയുണ്ടാകും. ടിക്കറ്റ് ബുക്കിങ് പൂർത്തിയായി കഴിയുമ്പോൾ മാത്രമാണ് ഉൽസവ സീസണുകളിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിക്കാറുള്ളു. ഇക്കാര്യത്തിൽ ഇനിയും തീരുമാനമായിട്ടുമില്ല.കെഎസ്ആർടിസി 300 ബസുകൾ സംസ്ഥാനാന്തര സർവീസിന് വാടകയ്ക്കെടുക്കാൻ തീരുമാനിച്ചെങ്കിലും സർക്കാർ നടപടികളിൽ കുരുങ്ങി എങ്ങുമെത്തിയില്ല.
ഡിവോഴ്സ് ആണ് നല്ല സുഹൃത്തിനെ വേണം’ സ്ത്രീകളുടെ ഫോട്ടോയും നമ്ബറും നല്‍കി രേഖമേനോൻ, റിപ്പോര്‍ട്ട് ചെയ്യണമെന്ന് മാലാ പാര്‍വതി
സോഷ്യല്‍ മീഡിയയില്‍ വ്യാജന്മാര്‍ ധാരാളമാണ്. എന്നാല്‍ സമൂഹത്തില്‍ അറിയപ്പെടുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ചീറ്റിങ്ങ് നടത്താൻ ശ്രമം.രേഖ മേനോൻ എന്ന അക്കൗണ്ടില്‍ നിന്നും നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാഹമോചിതയാണെന്നും നല്ലൊരു പങ്കാളിയെ ആവശ്യമാണെന്നും കാണിച്ചുകൊണ്ടുള്ള കുറിപ്പിനൊപ്പം ഒരു വാട്സ് ആപ്പ് നമ്ബറും നല്‍കിയിട്ടുണ്ട്. രേഖ മേനോൻ പങ്കുവച്ച ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടി മാലാ പാര്‍വതിയുടെ ചിത്രവുമുണ്ട്.ഇത് ശ്രദ്ധയില്‍പ്പെട്ട പാര്‍വതി രേഖ മേനോൻ എന്ന അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്യണമെന്ന് സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പോസ്റ്റും പങ്കുവച്ചു. അംബിക നായര്‍ എന്ന പേരില്‍ ആണ് പാര്‍വതിയുടെ ചിത്രം രേഖ മേനോൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.