Home covid19 ബെംഗളൂരുവില്‍ 20 ദിവസത്തിനകം കോവിഡ് കേസുകളില്‍ 400 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍

ബെംഗളൂരുവില്‍ 20 ദിവസത്തിനകം കോവിഡ് കേസുകളില്‍ 400 ശതമാനം വര്‍ധനവുണ്ടാകുമെന്ന് വിദഗ്ധര്‍

by admin

ബെംഗളൂരു: ഒരിടവേളയ്ക്കു ശേഷം ബെംഗളൂരു നഗരത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കര്‍ണാടകയില്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത 1,798 കേസുകളില്‍ 1,186 കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബെംഗളൂരുവില്‍ നിന്നാണ്. കോവിഡ് വ്യാപനത്തില്‍ 400 ശതമാനം വര്‍ധനവാണ് ബെംഗളൂരുവില്‍ ഉണ്ടായിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മാര്‍ച്ച്‌ 26നകം ബെംഗളൂരുവില്‍ 4,000 മുതല്‍ 6,000 വരെ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോവിഡ്-19 ഡാറ്റ നിരീക്ഷിക്കുന്ന വിദ്ഗധര്‍ വിലയിരുത്തുന്നത്.

ബെംഗളൂരുവിലെ നഗര പ്രദേശങ്ങളായ മൈസൂരിലും ബല്ലാരിയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. മൈസൂരുവില്‍ ഇതുവരെ 54,741 പേര്‍ക്കും ബല്ലാരിയില്‍ 39,473 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം മൈസൂരില്‍ 53,401 പേരും ബല്ലാരിയില്‍ 38,751 പേരും രോഗമുക്തരായി.

ബാംഗ്ലൂർ – കേരള ട്രെയിൻ സർവീസുകൾ നീട്ടി.

സംസ്ഥാനത്ത് കോവിഡ് 19ന്റെ രണ്ടാം തരംഗം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് ബ്രുഹട് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കത്തയച്ചു. തിയേറ്ററുകളില്‍ 50 ശതമാനം മാത്രം പ്രവശനം അനുവദിക്കുക വിവാഹങ്ങളില്‍ എത്തുന്നവര്‍ക്ക് പരിധി ഏര്‍പ്പെടുത്തുക തുടങ്ങിയ ശുപാര്‍ശകളാണ് ബി ബി എം പി കമ്മീഷണര്‍ മഞ്ജുനാഥ് പ്രസാദ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് ദൃശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തിലേറെയാണെങ്കിലും തുടര്‍ച്ചയായി രോഗികളുടെ എണ്ണം കുറയുകയാണ്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരില്‍ 62 ശതമാനവും മഹാരാഷ്ട്രയിലാണ്. കേരളത്തില്‍ 8.83 ശതമാനവും പഞ്ചാബില്‍ 5.36 ശതമാനവുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

തലപ്പടിക്ക് പുറമെ മക്കൂട്ടത്തും ‘വ്യാജ കോവിഡ് നെഗറ്റിവ്‌ സര്‍ട്ടിഫിക്കറ്റ്’ പരിശോധനയ്ക്കായി കൂടുതൽ സംവിധാനങ്ങളൊരുക്കി കർണാടക

കേരളത്തില്‍ എറണാകുളം (2673), പത്തനംതിട്ട (2482), കണ്ണൂര്‍ (2263), പാലക്കാട് (2147), തൃശ്ശൂര്‍ (2065) എന്നിവയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകള്‍. മഹാരാഷ്ട്രയില്‍ പുണെ (37,384), നാഗ്പുര്‍ (25861), മുംബൈ (18850), താനെ (16735), നാസിക് (11867) എന്നിവയാണ് കൂടുതല്‍ രോഗബാധിതരുള്ള ജില്ലകള്‍. ജലന്ധര്‍ (2131), സാസ് നഗര്‍ (1868), പട്യാല (1685), ലുധിയാന (1643)സ ഹോശിയാര്‍പുര്‍ (1572) എന്നിവയാണ് പഞ്ചാബിലെ ജില്ലകള്‍. കോവിഡ് കൂടുന്ന സംസ്ഥാനങ്ങളില്‍ മധ്യപ്രദേശ്, ഗുജറാത്ത് തമിഴ്‌നാട്, കര്‍ണാടക, ഹരിയാണ എന്നിവയ്ക്കുപുറമെ ഡല്‍ഹിയെയും ആരോഗ്യമന്ത്രാലയം ഉള്‍പ്പെടുത്തി.

നെഗറ്റീവ് സർട്ടിഫിക്കറ്റിൽ വലഞ്ഞു ബോർഡറിൽ മലയാളികൾ

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ശനിയാഴ്ച ഈ വര്‍ഷം ഇതാദ്യമായി 40,000 കടന്നു. 24 മണിക്കൂറിനിടെ 40,953 പേര്‍ക്ക്‌ പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി കോവിഡ് കേസുകള്‍ 1.15 കോടിയായി ഉയര്‍ന്നു. മൂന്നുദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. പുതുതായി 188 പേര്‍കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 1.59 ലക്ഷമായി ഉയര്‍ന്നു. മരണങ്ങളില്‍ 81.38 ശതമാനവും അഞ്ചുസംസ്ഥാനങ്ങളിലായിട്ടാണ്. ഇതില്‍ മഹാരാഷ്ട്രയില്‍ 70, പഞ്ചാബ് 38, കേരളം 17 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങള്‍.

കൊവിഡ് വാക്സീനെടുത്തവര്‍ രണ്ട് മാസത്തേക്ക് രക്തദാനം ചെയ്യരുത്. നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗൺസിൽ

അതേസമയം അസം, ഉത്തരാഖണ്ഡ്, ഒഡിഷ, പുതുച്ചേരി, ലക്ഷദ്വീപ്, സിക്കിം, ലഡാക്ക്, മണിപ്പുര്‍, ദാദ്ര-നാഗര്‍ഹവേലി, ദാമന്‍ ദിയു, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ത്രിപുര, അന്തമാന്‍ നിക്കോബാര്‍, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒറ്റമരണവും റിപ്പോര്‍ട്ടുചെയ്തിട്ടില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group