Home Featured ബെംഗളൂരു: ഡിസംബർ 17 മുതൽ നഗരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ഡിസംബർ 17 മുതൽ നഗരത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ഡിസംബർ 17 മുതൽ മൂന്ന് ദിവസത്തേക്ക് കർണാടകയിൽ മൺസൂൺ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.അടുത്ത 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ ആറ് ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.ഏതാനും ദിവസങ്ങൾക്കു ശേഷം ഡിസംബർ 17 മുതൽ വീണ്ടും മഴ പെയ്യും.അതേസമയം വടക്കൻ ഉൾപ്രദേശങ്ങളിൽ മഴ പ്രവചനമില്ല, പകരം കർണാടക തീരത്തെ മൂന്ന് ജില്ലകളായ ഉത്തര കന്നഡ, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ വ്യാപകമായ മഴയുടെ സൂചനകളുണ്ട്.

തെക്കൻ ഉൾപ്രദേശങ്ങളായ ചാമരാജനഗർ, ബെംഗളൂരു സിറ്റി, റൂറൽ ജില്ലകൾ, ഹാസൻ, ചിക്ക മഗളൂരു, മൈസൂരു, രാമനഗര എന്നിവിടങ്ങളിൽ ദിവസം തോറും മഴ ലഭിക്കും. രണ്ടിടങ്ങളിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.നിലവിൽ കർണാടകയിൽ കാലവർഷം ശക്തമാകുമെന്നും ബംഗളുരുവിൽ ഉൾപ്പെടെ തണുപ്പ് കൂടുമെന്നുമാണ് പ്രവചനം.

അമേരിക്കൻ ഹാസ്യനടനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കൊളംബിയയില്‍ അവധിയാഘോഷത്തിനിടെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അമേരിക്കൻ നടനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ആക്ടിവിസ്റ്റ് കൂടിയായ ഏഷ്യൻ വംശജൻ ടൂ ഗര്‍ ഷിയോംഗ് (50) ആണ് കൊല്ലപ്പെട്ടത്. നവംബര്‍ 29നാണ് ടൂ കൊളംബിയയിലെ മെഡലിൻ നഗരത്തിലെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട ഒരു യുവതിയെ ടൂ ഇക്കഴിഞ്ഞ ഞായറാഴ്ച ഇവിടെ വച്ച്‌ കണ്ടുമുട്ടിയിരുന്നു. ഇതിന് പിന്നാലെ അജ്ഞാത സംഘം ടൂവിനെ തട്ടിക്കൊണ്ടുപോയി കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച്‌ 2,000 ഡോളര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്‍കുന്നതിന് മുമ്ബ് സംഘം ടൂവിനെ വധിക്കുകയായിരുന്നു. ലാ കോര്‍കോവാഡോ മലയിടുക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ടൂവിന്റെ സുഹൃത്തെന്ന് കരുതുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group