Home Featured ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റിലായ അനുപമ ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള യൂട്യൂബ് താരം

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; അറസ്റ്റിലായ അനുപമ ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള യൂട്യൂബ് താരം

by admin

കൊല്ലം: കൊല്ലം ജില്ലയിലെ ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പി അനുപമ ലക്ഷങ്ങള്‍ ഫോളോവേഴ്‌സുള്ള യൂട്യൂബ് താരം. ‘അനുപമ പത്മന്‍’ എന്ന പേരിലാണ് യൂട്യൂബ് ചാനലുള്ളത്.കേസില്‍ പിടിയിലായ മുഖ്യപ്രതി കെആര്‍ പത്മകുമാറിന്റെയും എംആര്‍ അനിതാകുമാരിയുടെയും മകളാണ് അനുപമ. അഞ്ച് ലക്ഷം സബ്സ്‌ക്രൈബേഴ്സാണ് അനുപമക്ക് യൂട്യൂബ് ചാനലിലുള്ളത്.

അനുപമ തന്റെ യൂട്യൂബ് ചാനലില്‍ ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വിഡിയോകളുടെ റിയാക്ഷന്‍ വിഡിയോയും ഷോട്‌സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്.381 വിഡിയോ ഇതിനകം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇംഗ്ലിഷിലാണ് അവതരണം. അവസാന വീഡിയോ പങ്കിട്ടത് ഒരുമാസം മുന്‍പാണ്. അനുപമക്ക് ഇന്‍സ്റ്റഗ്രാമില്‍ 14,000ലധികം ഫോളോവേഴ്സുണ്ട്.

ബംഗളൂരുവിലെ 60 സ്കൂളുകള്‍ക്കു നേരെ ബോബ് ഭീഷണി; വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു

ബംഗളൂരുവിനെ ഭീതിയിലാഴ്ത്തി സ്കൂളുകളില്‍ ബോംബ് ഭീഷണി സന്ദേശം. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ 7.04 ഓടെയാണ് ബംഗളൂരുവിലെ 60 ഓളം സ്കൂളുകളില്‍ ബോംബ് ഭീഷണി മുഴക്കുന്ന ഇമെയില്‍ സന്ദേശം എത്തിയത്.

സ്കൂള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബോംബ് ഡിറ്റക്ഷൻ സ്ക്വാഡിന്റെ നേതൃത്വത്തില്‍ സമഗ്ര പരിശോധന നടത്തിയെങ്കിലും അപകടകരമായ ഒന്നും കണ്ടെത്തിയില്ല.

ഇതൊരു വ്യാജ ഇമെയില്‍ സന്ദേശമാണെന്നും, 2022 ല്‍ സമാനമായി 15 സ്കൂളുകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ബംഗളൂരു പോലീസ് കമ്മീഷ്ണര്‍ ബി ദയാനന്ദ ന്യൂസ്‌ 18 നോട്‌ പറഞ്ഞു. ഭയക്കേണ്ട സാഹചര്യം ഇല്ലെന്നും, എല്ലാവരുടെയും സുരക്ഷ ഞങ്ങള്‍ ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

നവംബര്‍ 26 ന് രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് വേണ്ടിയാണ് സ്കൂളുകളില്‍ ബോംബ് വെച്ചിരിക്കുന്നത് എന്നാണ് ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. ബോംബ് വെച്ചിരിക്കുന്ന സ്കൂളുകളുടെ പേരും ഇമെയിലില്‍ നല്‍കിയിരുന്നു. പോലീസ് എത്തുന്നതിന് മുൻപ് തന്നെ രക്ഷിതാക്കള്‍ എത്തി വിദ്യാര്‍ത്ഥികളെ സ്കൂളുകളില്‍ നിന്നും ഒഴിപ്പിച്ചിരുന്നു. പരിശോധനയില്‍ ഒന്നും കണ്ടെത്തതിനെത്തുടര്‍ന്ന് ഇതൊരു വ്യാജ സന്ദേശമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.സ്കൂളുകളില്‍ ബോംബ് സ്‌ക്വാഡിന്റെയും പോലീസ് നായ്ക്കളുടെയും സഹായത്തോടെ നടന്ന പരിശോധനയുടെ ദൃശ്യങ്ങള്‍ ANI ന്യൂസ്‌ പുറത്ത് വിട്ടു. പരിശോധന പൂര്‍ത്തിയാകും വരെ സ്കൂളുകള്‍ അടച്ചിടുമെന്നാണ് സ്കൂള്‍ അധികൃതര്‍ നല്‍കിയ വിവരം.

ഇത് ആദ്യമായല്ല ബംഗളൂരുവിലെ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി മുഴക്കുന്ന ഇമെയില്‍ സന്ദേശങ്ങള്‍ ലഭിക്കുന്നത്. 2022 ഏപ്രില്‍ 8 ന് സമാനമായ രീതിയില്‍ സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. രാവിലെ 10.30 നും വൈകുന്നേരം 6 നും ഇടയില്‍ പല സമയങ്ങളിലായിരുന്നു ഈ സന്ദേശങ്ങള്‍. അന്നും പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് ഇതില്‍ സൈബര്‍ ടെററിസം വകുപ്പ് ചുമത്തി കേസെടുത്തു. ഇമെയില്‍ സന്ദേശങ്ങള്‍ പല ഐപി അഡ്രസ്സുകളില്‍ (IP Address ) നിന്നുള്ളവയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.

2022 ജൂലൈയിലും ഇത്തരം ഒരു വ്യാജ ബോംബ് ഭീഷണി ബംഗളൂരുവിലെ നാഷണല്‍ ഹില്‍ വ്യൂ പബ്ലിക് സ്കൂളിന് ലഭിച്ചിരുന്നു. അന്വേഷണത്തില്‍ സ്കൂളിലെ വിദ്യാര്‍ത്ഥി തന്നെയാണ് ഇതിന്റെ പിന്നിലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ക്ലാസ്സ് ടെസ്റ്റ്‌ നടക്കാതിരിക്കാൻ വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നും തന്റെ അച്ഛന്റെ ലാപ്ടോപ്പാണ് ഇമെയില്‍ അയക്കാൻ ഉപയോഗിച്ചത് എന്നും കുട്ടി കുറ്റ സമ്മതം നടത്തുകയും ചെയ്തു.

ഈ വര്‍ഷം ജനുവരി 6 നാണ് ബംഗളൂരുവിലെ തന്നെ മറ്റൊരു പ്രൈവറ്റ് സ്കൂളിന് സാമാനമായ ഒരു ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.1000 ഓളം വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും ഒഴിപ്പിച്ചു പരിശോധന നടത്തിയെങ്കിലും അപകടകരമായ വസ്തുക്കള്‍ ഒന്നും കണ്ടെത്തിയിരുന്നില്ല.

60 ഓളം സ്കൂളുകളില്‍ ഭീഷണി സന്ദേശം ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ മറ്റ് സ്കൂള്‍ മാനേജ്മെന്റുകള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പിക്കുന്ന നടപടികള്‍ കൈക്കൊണ്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group