Home Featured ബാങ്ക് മാനേജരെയും ജീവനക്കാരെയും ബന്ദികളാക്കി: പത്ത് മിനിട്ടുകൊണ്ട് 18.85 കോടി രൂപ കവര്‍ന്നു

ബാങ്ക് മാനേജരെയും ജീവനക്കാരെയും ബന്ദികളാക്കി: പത്ത് മിനിട്ടുകൊണ്ട് 18.85 കോടി രൂപ കവര്‍ന്നു

by admin

മണിപ്പൂര്‍: ബാങ്ക് മാനേജരെയും ജീവനക്കാരെയും ബന്ദികളാക്കി 18.85 കോടി രൂപ കവര്‍ന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റ മണിപ്പൂരിലെ ഉഖ്‌റുല്‍ ശാഖയിലാണ് വന്‍ കവര്‍ച്ച നടന്നത്. മുഖം മറച്ചെത്തിയ തോക്കുധാരികള്‍ ജീവനക്കാരെയും ബാങ്ക് മാനേജരെയും ബന്ദികളാക്കിയയാണ് 18.85 കോടി കവര്‍ന്നത്.

വ്യാഴാഴ്ച വൈകുന്നേരം 5.40 ഓടെയായിരുന്നു കവര്‍ച്ച. പത്തുമിനിറ്റിലാണ് പത്തോളം വരുന്ന അക്രമിസംഘം കവര്‍ച്ച നടത്തി മടങ്ങിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും സംഭവത്തിന് പിന്നാലെ മറ്റ് ബാങ്കുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group