Home Featured വീട് വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ ചെവി ഭാര്യ കടിച്ച്‌ മുറിച്ചു

വീട് വില്‍ക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ ചെവി ഭാര്യ കടിച്ച്‌ മുറിച്ചു

by admin

ഡല്‍ഹി: കുസുംബാവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ചെവി കടിച്ചുമുറിച്ച്‌ ഭാര്യ. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് ഭര്‍ത്താവിന് നേരെ ആക്രമണം ഉണ്ടായത്. ഭാര്യയുടെ അതിക്രമത്തെത്തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. ശസ്ത്രക്രിയയിലൂടെ 45കാരന്റെ ചെവി തുന്നിപ്പിടിപ്പിച്ചു. സംഭവത്തില്‍ ഭാര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു. നവംബര്‍ 20ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

രാവിലെ വീട്ടിലെ മാലിന്യങ്ങള്‍ പുറത്ത് കളയാന്‍ പോയതായിരുന്നു ഭര്‍ത്താവ്. താന്‍ തിരികെ എത്തുമ്ബോള്‍ വീട് വൃത്തിയാക്കണമെന്ന് ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടില്‍ തിരിച്ചെത്തിയ തന്നോട് ഒരു കാരണവുമില്ലാതെ ഭാര്യ വഴക്കിടുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. ദമ്ബതികള്‍ താമസിക്കുന്ന വീട് വില്‍ക്കണമെന്നും തുകയുടെ ഒരു ഭാഗം തനിക്ക് നല്‍കണണെന്നും ഭാര്യ നിരന്തരം ഇയാളോട് ആവശ്യപ്പെട്ടിരുന്നു. കുട്ടികള്‍ക്കും തനിക്കും ഭര്‍ത്താവിന്റെ അടുത്ത് നിന്ന് മാറി താമസിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group