ചൈനയെ ഭീതിയിലാക്കി കോവിഡിന് പിന്നാലെ മറ്റൊരു പകര്‍ച്ചവ്യാധി പടരുന്നു. സ്കൂള്‍ കുട്ടികളില്‍ പടരുന്ന നിഗൂഢമായ ന്യുമോണിയ ആണ് പുതിയ വെല്ലുവിളിയാകുന്നത്.കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകള്‍ക്കു സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് നിറയുകയാണ് ആശുപത്രികള്‍. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്കൂള്‍ കുട്ടികളില്‍ രോഗം പടരുന്നത്. ഈ സ്ഥലങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞു. മിക്ക സ്കൂളുകളും വിദ്യാര്‍ഥികളില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ്.രോഗം ബാധിച്ച കുട്ടികളില്‍ ശ്വാസകോശ വീക്കം, പനി എന്നിവയുള്‍പ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്.
എന്നാല്‍ സാധാരണ ചുമ ഉള്‍പ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് ഉണ്ടാകുന്ന ലക്ഷണങ്ങള്‍ കാണുന്നുമില്ല. ലോകമെമ്ബാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്ഫോമായ പ്രോമെഡ്, കുട്ടികളില്‍ ബാധിക്കുന്ന ന്യുമോണിയയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. 2019 ഡിസംബറില്‍ കോവിഡെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയതും പ്രോമെഡ് ആണ്.”കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഈ വ്യാപനം എപ്പോള്‍ ആരംഭിച്ചുവെന്നു വ്യക്തമല്ല. ഇത്രയധികം കുട്ടികള്‍ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും.
മുതിര്‍ന്നവരെ ആരെങ്കിലും ബാധിച്ചതായി സൂചനയില്ല”- പ്രോമെഡ് വ്യക്തമാക്കി. എന്നാല്‍ ഇതൊരു മഹാമാരി ആകുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാൻ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; പരുക്കേറ്റ 2 കുട്ടികളടക്കം 8 പേര്‍ ആശുപത്രിയില്‍
താമരശ്ശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാവൂര്‍ സ്വദേശി റശീദയാണ് മരിച്ചത്.അപകടത്തില്‍ പരുക്കേറ്റ രണ്ട് കുട്ടികളടക്കം എട്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച (22.11.2023) രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില്‍ പന മറിഞ്ഞ് വീണതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പരുക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പെട്ടത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി.