ബംഗളൂരു: മഹാരാഷ്ട്ര, കേരളം ഉള്‍പ്പടെയുളള സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരാന്‍ വൈറസിന്റെ വകഭേദമല്ല കാരണമെന്ന് വിദഗ്‌ധര്‍. സംഭവിക്കുന്നത് സൂപ്പര്‍ സ്‌പ്രെഡിംഗാണ്. ഇന്ത്യയില്‍ കോവിഡിന് ഒരു വകഭേദം സംഭവിച്ചതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഇല്ലെന്നും വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
ബംഗളൂരുവിലെ നിംഹാന്‍സിലെ ന്യൂറോബയോളജി വിഭാഗം മുന്‍ മേധാവി ഡോ. വി രവിയുടെ നേതൃത്വത്തില്‍ പുതിയ പഠനമാണ് ഇത്തരമൊരു സാധ്യത പറയുന്നത്. അതിവേഗ വ്യാപനമാണ് ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ സംഭവിക്കുന്നത്.
വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തില്‍ ബാധകമല്ലെന്ന് സംഘടനകള്‍.
അതുകൊണ്ട് കോവിഡ് പരിശോധന കൂട്ടണമെന്നും, കോവിഡ് പൊസിറ്റീവാകുന്നവരെയും, സമ്ബര്‍ക്കത്തില്‍ വരുന്നവരെയും കൃത്യമായി നിരീക്ഷിക്കണമെന്നും പുതിയ പഠനത്തില്‍ പറയുന്നു. കോവിഡിനൊരു ഇന്ത്യന്‍ വകഭേദമുണ്ടെന്നത് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഓസ്‌കാര്‍ പുരസ്‌കാരത്തിന് യോഗ്യത നേടി സൂരറൈ പോട്ര്.
ജനിതകമാറ്റം വന്ന കോവിഡ് വൈറസുകളെ, പ്രതിരോധിക്കാന്‍ കോവിഡ് വാക്‌സീനുകള്‍ക്ക് കഴിയില്ലെന്ന പ്രചാരണം തെറ്റാണെന്നും ഡോ. വി. രവി പറഞ്ഞു.
അതിനിടെ, കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍, രോഗവ്യാപനം തടയാനുളള മാര്‍ഗ നിര്‍ദേശങ്ങള്‍ മാര്‍ച്ച് 31 വരെ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജാഗ്രത തുടരണമെന്നും, കോവിഡ് വാക്‌സീനേഷന്‍ ദ്രുതഗതിയിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തു.