Home Featured ബെംഗളൂരു :മുഖ്യമന്ത്രിക്ക് പ്രത്യേക മുറി, കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകള്‍; നവകേരളസദസ്സ് ആഡംബര ബസ് ഇന്ന് കാസർകോട്ടെത്തും

ബെംഗളൂരു :മുഖ്യമന്ത്രിക്ക് പ്രത്യേക മുറി, കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകള്‍; നവകേരളസദസ്സ് ആഡംബര ബസ് ഇന്ന് കാസർകോട്ടെത്തും

ബെംഗളൂരു : നവകേരളസദസ്സിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്രചെയ്യാനുള്ള ആഡംബര ബസ് നിർമാണം പൂർത്തിയാക്കി ബെംഗളൂരുവിൽനിന്ന് വെള്ളിയാഴ്ച സന്ധ്യയോടെ പുറപ്പെട്ടു. ലാൽബാഗിലെ എസ്.എം. കണ്ണപ്പ ഓട്ടോമൊബൈൽസിന്റെ ബോഡിബിൽഡിങ് യാഡിൽനിന്നാണ് ആറരയോടെ ബസ് പുറപ്പെട്ടത്. എസ്.എം. കണ്ണപ്പ ഓട്ടോ മൊബൈൽസിന്റെ മാണ്ഡ്യനിർമാണശാലയിലാണ് ബസ് നിർമിച്ചത്. തുടർന്ന് വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെത്തിച്ചു. അവസാന മിനുക്കുപണികളും പൂർത്തിയാക്കിയശേഷമാണ് ബെംഗളൂരുവിൽനിന്ന് യാത്രതിരിച്ചത്. ശനിയാഴ്ച രാവിലെ ബസ് കാസർകോട്ടെത്തും.

മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം സീറ്റുകളും ഉണ്ട്. ബയോ ടോയ്‌ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവര്‍ക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സ്‌പോട് ലൈറ്റുള്ള സ്‌പെഷ്യല്‍ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളതെന്നാണ് വിവരം. ബസ് വാങ്ങാന്‍ കഴിഞ്ഞ ദിവസം ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. യാത്രക്ക് ശേഷം ബസ് കെഎസ്‌ആര്‍ടിസിക്ക് കൈമാറാനാണ് നീക്കം. ഡബിള്‍ ഡക്കര്‍ ബസ് വാടകക്ക് നല്‍കി കാശുണ്ടാക്കും പോലെ നവകേരള സദസ്സ് ബസും വരുമാനമാര്‍ഗ്ഗമാകുമെന്നാണ് വിശദീകരണം.

ബെന്‍സിന്റെ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. 25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക. അതേസമയം, ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കിയിരിക്കുന്നത് ആഢംബര ബസാണെന്നും ധൂര്‍ത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്നാല്‍, മന്ത്രിമാര്‍ സ്വന്തം വാഹനങ്ങള്‍ വിട്ട് പ്രത്യേക ബസില്‍ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വാദം.

മുൻ പ്രണയബന്ധം മറച്ചുവച്ചതിനെച്ചൊല്ലി കാമുകിയുമായി നിരന്തരം തര്‍ക്കം; പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിയെ കാമുകന്‍ കഴുത്തറുത്ത് കൊന്നു

ബംഗളുരു: കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ബംഗുളുരുവിലെ ഹാസന്‍ സ്വദേശിയായ തേജസി(23)നെ പോലീസ് അറസ്റ്റ് ചെയ്തു.യുവതിക്ക് മുമ്ബുണ്ടായിരുന്ന പ്രണയം മറച്ചുവച്ചെന്നാരോപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. അവസാന വര്‍ഷ എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു പെണ്‍കുട്ടി. ഇതേ കോളേജില്‍ സീനിയറായി പഠിച്ചിറങ്ങിയതായിരുന്നു യുവാവ്. ആറു മാസമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിക്ക് മുമ്ബൊരു പ്രണയബന്ധമുണ്ടായതായി യുവാവ് അറിയുകയും ഇതേച്ചൊല്ലി വഴക്കുണ്ടാക്കുകയുമായിരുന്നു.

കലഹം പതിവായതോടെ മാനസീകമായി തകര്‍ന്ന പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍നിന്ന് പിന്മാറുന്നതായി കാമുകനെ അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യം സംസാരിക്കനെന്ന പേരില്‍ വ്യാഴാഴ്ച യുവാവ് പെണ്‍കുട്ടിയെ നഗരത്തിലേക്ക് വിളിച്ചുവരുത്തി. ശേഷം ഇരുവരും ബൈക്കില്‍ കയറി 13 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമ പ്രദേശത്തേക്ക് കൊണ്ടുപോയി.

അവിടെയെത്തിയ ശേഷവും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇതിനിടെ യുവാവ് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയുടെ കഴുത്ത് അറുക്കുകയുമായിരുന്നു.തുടര്‍ന്ന് യുവാവ് സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. പ്രദേശത്തുണ്ടായിരുന്ന ആളുകള്‍ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group