Home Featured വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തില്‍ ബാധകമല്ലെന്ന് സംഘടനകള്‍.

വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തില്‍ ബാധകമല്ലെന്ന് സംഘടനകള്‍.

by admin

ദില്ലി: രാജ്യത്തെ ഇന്ധനവില വര്‍ദ്ധന, ജിഎസ്ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച്‌ വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ആരംഭിച്ചു.

കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൂടുതല്‍ സംസ്ഥാനങ്ങള്‍

ഇന്ത്യയുടെ റോഡ് ഗതാഗത മേഖലയിലെ മുന്‍നിര സ്ഥാപനങ്ങളിലൊന്നായ ഓള്‍ ഇന്ത്യ ട്രാന്‍സ്പോര്‍ട്ടേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷനും (എഐടിഡബ്ല്യുഎ) ദില്ലി അതിര്‍ത്തികളില്‍ കാര്‍ഷിക നിയമത്തിനെതിരെ നിയമ പ്രതിഷേധിക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരത് ബന്ദ്: പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ബന്ദ് ആരംഭിച്ചതോടെ കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളില്‍ വിപണികള്‍ സ്തഭിക്കും. 40000ഓളം സംഘടനകളില്‍ നിന്ന് നാല് കോടിയിലേറെ പേര്‍ സമരത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. രാജ്യത്തെ 1500ഓലം സ്ഥലങ്ങളില്‍ ധര്‍ണ നടത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. 40 ലക്ഷം സ്ഥലങ്ങളില്‍ റോഡ് ഉപരോധം നടക്കുമെന്നും സംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

കേരള -കർണാടക അതിർത്തികളിൽ നിയന്ത്രണങ്ങൾ അയയുന്നു : നിലവിൽ സാധാരണ നിലയില്‍,കൂടുതൽ വിശദംശങ്ങൾ പരിശോധിക്കാം

ഇന്ന് ഓണ്‍ലൈന്‍ വഴിയുള്ള സാധനം വാങ്ങലും നടക്കില്ല. അതേസമയം, ഗതാഗത സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ വാഹനങ്ങളും നിരത്തിലിറങ്ങാനുള്ള സാധ്യതയില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group