ബെംഗളൂരു: പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ട നിയമപരവും മതപരവും ധാർമികവുമായ ഉത്തരവാദിത്തം കുട്ടികൾക്കാണെന്ന് ഹൈക്കോടതി.പിതാവിൽ നിന്ന് സ്വത്ത് സമ്മാനമായി വാങ്ങി വീട്ടിൽ നിന്ന് പുറത്താക്കിയ മകളുടെയും മരുമകന്റെയും പെരുമാറ്റം ശ്രദ്ധയിൽപെട്ട ചീഫ് ജസ്റ്റിസ് പി ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.മാതാപിതാക്കൾ സ്വത്ത് സമ്മാനിക്കുമ്പോൾ ഈ ബാധ്യത ഇനിയും വർദ്ധിക്കും.
കൂടാതെ പിതാവ് ഗിഫ്റ്റ് ഡിഡായി സ്വത്ത് സമ്പാദിച്ചത് അസാധുവാക്കിയ തുമകുരു സോൺ പാരന്റൽ വെൽഫെയർ ആൻഡ് സീനിയർ സിറ്റിസൺസ് മെയിന്റനൻസ് ആക്ട് ട്രൈബ്യൂണൽ ഡിവിഷണൽ ഓഫീസറുടെ ഉത്തരവും ശരിവെച്ച ഹൈക്കോടതി ഏകാംഗ ബെഞ്ചിന്റെ വിധിയും ഡിവിഷൻ ബെഞ്ച് ശരിവച്ചു.
മൈസൂരില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് മര്‍ദനം
മൈസൂരില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് മര്‍ദനം. ഡ്രൈവറുടെ തലയിടിച്ച് പൊട്ടിച്ച മൈസൂര്‍ സ്റ്റേഷൻ മാസ്റ്റര്‍ രജില്‍ പിടിയിലായി.കോഴിക്കോട് കക്കോടി സ്വദേശി എം എം റഷീദിനാണ് പരിക്കേറ്റത്. യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ചാര്‍ട്ട് കൈപ്പറ്റാൻ വൈകിയതാണ് പ്രകോപന കാരണംദീപാവലി അവധി പ്രമാണിച്ച് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുമായി കെഎസ്‌ആര്‍ടിസി രംഗത്തെത്തിയിരുന്നു. നവംബര്‍ 8 ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് അധിക സര്‍വീസുകള്‍ നടത്തുന്നത്.യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.