ബെംഗളൂരു: മെട്രോയിൽ യാത്രക്കാരുടെ തിരക്കേറിയിട്ടും ക്യുആർ കോഡ് ഗ്രൂപ് ടിക്കറ്റ് ആരംഭിക്കാതെ ബിഎംആർസി.നിലവിൽ ഒരാൾക്കു മാത്രമാണ് ക്യുആർ കോഡ് ടിക്കറ്റ് എടുക്കാൻ സാധിക്കുന്നത്.6 പേർക്ക് വരെ ഒരു ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുന്ന സംവിധാനം നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായില്ല.എന്നാൽ ഇത്തരത്തിൽ കുറ്റമറ്റ സംവിധാനം വികസിപ്പിക്കാൻ നടപടികൾ തുടരുകയാണെന്നും ഉടൻ ഇതു നിലവിൽ വരുമെന്നും ബിഎംആർസി അറിയിച്ചു.കുടുംബങ്ങൾ ഉൾപ്പെടെ സംഘമായി യാത്ര ചെയ്യുന്നവർക്കു ക്യു ഒഴിവാക്കി സുഖ യാത്രയ്ക്ക് ഗ്രൂപ്പ് ടിക്കറ്റ് സഹായിക്കും.കഴിഞ്ഞ വർഷം നവംബറിൽ ബിഎംആർസി ആരംഭിച്ച ക്യുആർ കോഡ് ടിക്കറ്റ് സംവിധാനത്തിനു മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്നു ലഭിക്കുന്നത്.
ആശുപത്രികളില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അനധികൃത സേവനം വ്യാപകം; പരാതിയുമായി ഡോക്ടര്‍മാരുടെ സംഘടന
സംസ്ഥാനത്ത് വ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ഥികളും ഹൗസ് സര്‍ജൻസി ചെയ്യുന്നവരും സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും അനധികൃതമായി ജോലി നോക്കുന്നെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ജനറല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ജി.പി.എ).വ്യാജവൈദ്യന്മാരെ കണ്ടെത്താൻ സംഘടനയുടെ ഭാരവാഹികള്‍ നടത്തുന്ന ജി.പി.എ ക്വാക്ക് ഹണ്ട് കാമ്ബയിനിലാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആരോഗ്യസ്ഥാപനങ്ങളില്‍ ജോലിനോക്കുന്നെന്ന പരാതി എത്തിയത്. തുടര്‍ന്ന് സംഘടന നേരിട്ടെത്തി ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന നടത്തി പരാതികള്‍ സത്യമാണെന്ന് സ്ഥിരീകരിച്ചു.
തുടര്‍ന്ന് അതത് പൊലീസ് സ്റ്റേഷനുകളിലും വിജിലൻസിലും പരാതിയും നല്‍കി. വിഷയത്തില്‍ നടപടി ഇല്ലാത്തതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ദിവസം ജി പി എ ഭാരവാഹികള്‍ കേരള ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസിലറെ നേരില്‍ കണ്ട് ഈ പ്രവണത തടയാൻ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.സര്‍വകലാശാല ഭാഗത്ത് നിന്നും വേണ്ട നിര്‍ദ്ദേശങ്ങളും നടപടികളും ഉണ്ടാകുമെന്ന് ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലര്‍ ഡോ. മോഹനൻ കുന്നുമ്മല്‍ ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.