Home Featured ബെംഗളൂരു :സത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് സൂപ്പർമാർക്കറ്റ് ഒരുക്കാൻ സർക്കാർ പദ്ധതി.

ബെംഗളൂരു :സത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് സൂപ്പർമാർക്കറ്റ് ഒരുക്കാൻ സർക്കാർ പദ്ധതി.

ബെംഗളൂരു : കർണാടകത്തിൽസ്ത്രീകളുടെ സ്വയം സഹായസംഘങ്ങൾക്ക് (എസ്.എച്ച്.ജി.)അവരുടെ ഉത്പന്നങ്ങൾ വിൽപ്പന നടത്താനുള്ള കിയോസ്കുകളും മിനി സൂപ്പർമാർക്കറ്റുകളും ഒരുക്കാൻ സർക്കാർ പദ്ധതി.വീട്ടമ്മമാർക്ക് മാസം രണ്ടായിരം രൂപവീതം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയുടെ തുടർച്ചയായാണിത്.ഗ്രാമീണ സമ്പദ് വ്യവസ്ഥയിൽ സ്ത്രീകളെ ഭാഗമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പദ്ധതി. പത്ത് മുതൽ 15 വരെ അംഗങ്ങളുള്ള 3.4 ലക്ഷം സ്വയം സഹായസംഘങ്ങൾ സ്ത്രീകളുടേതായി സംസ്ഥാനത്തുണ്ട്.

പ്രണയം 21 കാരനും 22 കാരിയും തമ്മില്‍! പക്ഷെ കലാശിച്ചത് 87കാരിയുടെ കൊലപാതകത്തില്‍, അതിവിചിത്ര സംഭവം ചുരുളഴിഞ്ഞു

അകന്ന ബന്ധത്തിലുള്ള ഒരു പെണ്‍കുട്ടിയുമായി 21-കാരനായ യുവാവ് പ്രണയത്തിലാകുന്നു. ഒടുവില്‍ ഈ പ്രണയബന്ധം 87-കാരിയായ ഒരു വൃദ്ധയുടെ കൊലപാതകത്തില്‍ അവസാനിക്കുന്നു.തീര്‍ത്തും പരസ്പരവിരുദ്ധമായി തോന്നുമെങ്കിലും ഗുജറാത്തിലെ കച്ച്‌ ജില്ലയിലുള്ള ഭചൌ നഗരത്തില്‍ നടന്ന ഒരു സംഭവത്തെ കുറിച്ചാണ് പറയുന്നത്. ജെതി ഗാല എന്ന 87-കാരിയാണ് കൊല്ലപ്പെട്ടത്. ഏറെ വിചിത്രമായ സംഭവങ്ങള്‍ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്. തന്റെ അകന്ന ബന്ധത്തിലുള്ള രാധികയെന്ന് പെണ്‍കുട്ടിയുമായി രാജു പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം കുടുംബം അംഗീകരിച്ചില്ല. കുടുംബം എതിര്‍ത്തപ്പോള്‍ അതിന് കണ്ടെത്തിയ പോംവഴിയായിരുന്നു കൊലപാതകം.

രാധികയുടെ അതേ ഉയരവും ഭാരവുമുള്ള ജെതിയെ ഇവര്‍ കണ്ടെത്തി കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം കത്തിച്ച്‌ കളയുകയും, രാധികയെ ആരോ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ ധരിപ്പിക്കുകയും ചെയ്ത്, ഇരുവരും വിദേശത്തേക്ക് കടക്കാനുമായിരുന്നു പദ്ധതിയെന്നും പൊലീസിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.എന്നാല്‍ ഇതിന് മുമ്ബ് തന്നെ ഇരുവരും പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലില്‍ 87-കാരിയെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിയതായി പ്രതികള്‍ കുറ്റസമ്മതം നടത്തി. മൃതദേഹം ട്രോളി ബാഗിലാക്കി പിതാവിന്റെ ഓഫീസില്‍ മറച്ചുവച്ചതായുമാണ് പ്രതിയായ രാജു പൊലീസിനോട് പറഞ്ഞത്. കൊലപാതകത്തിനായി ജെതിയെ തെരഞ്ഞെടുക്കാനും ഇവര്‍ക്ക് കാരണമുണ്ടെന്ന് പൊലീസ് പറയുന്നു.

ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ മക്കളെല്ലാം വിദേശത്താണ്. അപ്പോള്‍ ഇവര്‍ വിദേശത്തേക്ക് കടക്കുന്നതുവരെ അന്വേഷണം ഉണ്ടാകില്ലെന്ന് ഇരുവരും കരുതി. എന്നാല്‍ അയല്‍വാസികള്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച്‌ പരാതി നല്‍കിയതാണ് വഴിത്തിരിവായത്.സംഭവത്തില്‍ പൊലീസ് അവരെ അറസ്റ്റ് ചെയ്തു. നവംബര്‍ മൂന്നിന് പുലര്‍ച്ചെ വൃദ്ധയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. മൃതദേഹം നീല നിറത്തിലുള്ള ട്രോളി ബാഗില്‍ പൊതിഞ്ഞ് പിതാവിന്റെ ഓഫീസില്‍ ഒളിപ്പിച്ചു. ഭചൗ ടൗണിലെ വിശാല്‍ കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന ഓഫീസിലാണ് മൃതദേഹം ഒളിപ്പിച്ചതെന്നും ചോദ്യം ചെയ്യലില്‍ ചംഗ പറഞ്ഞു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.പരാതി അന്വേഷിക്കാനെത്തിയ പൊലീസ് വൃദ്ധ താമസിച്ചയിടത്ത് യാതൊരു തരത്തിലുള്ള പിടിവലിയുടെയും ലക്ഷണങ്ങള്‍ പൊലീസിന് കണ്ടെത്താനായില്ല. ഒന്നും മോഷണം പോയിട്ടുമില്ല. അങ്ങനെയായണ് പത്തംഗങ്ങളുള്ള വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയത്. ഇതിനിടെ അടച്ചിട്ട ഒരു ഓഫീസില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുകുന്നതായി വിവരം ലഭിച്ചു. ഇവിടെ എത്തിയപ്പോഴാണ് താക്കോല്‍ മകന്റെ കയ്യിലാണെന്ന് ഉടമ പറഞ്ഞത്. പൂട്ട് പൊളിച്ച്‌ ബാഗ് പരിശോധിച്ചപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group