തൃശ്ശൂര്‍: കുന്നംകുളം മലങ്കര ആശുപത്രിയില്‍ റൂട് കനാലിന് ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ മൂന്നര വയസുകാരന്‍ മരിച്ചു.തൃശൂര്‍ മുണ്ടൂര്‍ സ്വദേശികളായി കെവിന്‍ – ഫെല്‍ജ ദമ്ബതികളുടെ മകന്‍ ആരോണാണ് മരിച്ചത്. അതേസമയം, ചികിത്സാ പിഴവെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. തിങ്കളാഴ്ച (വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റൂട് കനാല്‍ സര്‍ജറിക്കായാണ് കുട്ടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്.
തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 6 മണിയോടെ കുട്ടിയെ സര്‍ജറിക്കായി കൊണ്ടുപോയി. പതിനൊന്നരയോടെ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ അതിന് തയാറായില്ലെന്നും പിന്നീട് കുട്ടി മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാൻ തമിഴ്നാട് സര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം
ആര്‍.എസ്.എസിന് റൂട്ട് മാര്‍ച്ചുകള്‍ നടത്താനുള്ള അനുമതി നല്‍കാൻ തമിഴ്നാട് സര്‍ക്കാറിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി.നവംബര്‍ 19നോ 26നോ റൂട്ട് മാര്‍ച്ചുകള്‍ നടത്താനുള്ള അനുമതിയാണ് നല്‍കേണ്ടത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. റൂട്ട് മാര്‍ച്ചുകളുടെ എണ്ണം ഓരോ ജില്ലയിലും ഒന്നായി ചുരുക്കണമെന്ന തമിഴ്നാട് സര്‍ക്കാറിന്‍റെ ആവശ്യം കോടതി തള്ളി.റൂട്ട് മാര്‍ച്ച് കടന്നുപോകുന്ന വഴികളുടെ വിശദാംശങ്ങള്‍ മൂന്ന് ദിവസത്തിനകം സര്‍ക്കാറിന് നല്‍കാൻ ആര്‍.എസ്.എസ്സിനോട് കോടതി നിര്‍ദേശിച്ചു.
ഇതില്‍ നവംബര്‍ 15നകം സര്‍ക്കാര്‍ തീരുമാനമെടുക്കണം. തമിഴ്നാട്ടിലെ 35 കേന്ദ്രങ്ങളില്‍ ആര്‍.എസ്.എസിന് റൂട്ട് മാര്‍ച്ച് നടത്താൻ മദ്രാസ് ഹൈകോടതി അനുമതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 22, 29 തിയതികളിലായി റൂട്ട് മാര്‍ച്ച് നടത്താനായിരുന്നു നേരത്തെ ആര്‍.എസ്.എസ് അനുമതി ചോദിച്ചത്. എന്നാല്‍, സര്‍ക്കാര്‍ ഇത് അനുവദിച്ചിരുന്നില്ല. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. തുടര്‍ന്നാണ് വിഷയം കോടതിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് നിശ്ചയിച്ചതിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല.
സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തഞ്ചാം വാര്‍ഷികവും ബി.ആര്‍. അംബേദ്ക്കറുടെ ജന്മശതാബ്ദിയും വിജയദശമിയും മുന്‍നിര്‍ത്തി 51 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്‍.എസ്.എസ് നിശ്ചയിച്ചിരുന്നത്. പിന്നീട് കോടതിയില്‍ നിന്നാണ് റൂട്ട് മാര്‍ച്ചിന് അനുമതി നേടിയത്.