Home Featured കർണാടക:കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം: യാത്രക്കാരൻ അറസ്റ്റില്‍

കർണാടക:കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം: യാത്രക്കാരൻ അറസ്റ്റില്‍

by admin

മംഗളൂരു: നഗരത്തില്‍ നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യാത്രക്കാരൻ അറസ്റ്റില്‍. മംഗളൂരു സ്വദേശി കെ. ഉദയയെ(40) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.യാത്രക്കാരൻ ഉപദ്രവിക്കുന്നുവെന്ന് കുട്ടി മറ്റു യാത്രക്കാരോട് പറയുകയായിരുന്നു. യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ബസ് പുത്തൂര്‍ പൊലീസ് സ്റ്റേഷനിലേക്കെടുത്തു. ഉദയയെ കസ്റ്റഡിലെടുത്ത പുത്തൂര്‍ വനിത പൊലീസ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group