കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താര ദമ്ബതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മക്കളായ കാളിദാസും മാളവികയും മലയാളികള്‍ക്ക് ഏറെ പരിചിതരാണ്. കാളിദാസ് തെന്നിന്ത്യൻ സിനിമകളില്‍ സജീവമായപ്പോള്‍ മകള്‍ മാളവിക മോഡലിങ്ങിലും സ്‌പോര്‍ട്‌സിലുമാണ് കൂടുതല്‍ താല്പര്യം കാണിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മാളവിക തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മാളവികയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയാകുന്നത്.
‘എന്റെ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും മികച്ച തീരുമാനം, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്നുമാണ് ഫോട്ടോയ്ക്ക് മാളവിക നല്‍കിയ അടിക്കുറിപ്പ്. ചിത്രം വളരെ വേഗത്തിലാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടിയത്. എന്നാല്‍, ഒപ്പമുള്ള ആളുടെ പേരോ മറ്റ് വിവരങ്ങളോ സ്‌റ്റോറിയില്‍ ചേര്‍ത്തിട്ടില്ല. അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന സൂചനയുമായി മാളവിക എത്തിയത്. ‘സ്വപ്നങ്ങളിതാ യാഥാര്‍ഥ്യമാകുന്നു’ എന്ന തലത്തെട്ടോടെയാണ് മാളവിക അന്ന് ചിത്രം പോസ്റ്റ് ചെയ്തത്.