Home Featured ബെംഗളൂരു : വരൾച്ച; കേന്ദ്രസംഘത്തിനുമുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച് കർഷകൻ

ബെംഗളൂരു : വരൾച്ച; കേന്ദ്രസംഘത്തിനുമുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച് കർഷകൻ

ബെംഗളൂരു : കർണാടകത്തിലെ വരൾച്ച സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിനുമുന്നിൽ കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ചു. ബെലഗാവി ജില്ലയിലെ ഇച്ചൽ ഗ്രാമത്തിലെ അപ്പാ സാഹേബ് ലക്കുണ്ടിയാണ് (60) ജീവനൊടുക്കാൻ ശ്രമിച്ചത്. ഇദ്ദേഹം കീടനാശിനി കുടിക്കാൻ ശ്രമിക്കുമ്പോഴേക്കും കേന്ദ്രസംഘത്തിനൊപ്പമുണ്ടായിരുന്ന പോലീസുകാരൻ കുപ്പി പിടിച്ചെടുത്തു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.40 ഏക്കർ സ്ഥലത്ത് കൃഷിചെയ്തെങ്കിലും വരൾച്ചമൂലം വിളകളെല്ലാം നശിച്ചെന്നും ജീവിക്കാൻ മാർഗമില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും കർഷകൻ പറഞ്ഞു.

റവന്യൂ ഉദ്യോഗസ്ഥൻ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകി. കേന്ദ്ര കൃഷിവകുപ്പ് ജോയന്റ് ഡയറക്ടർ അജിത്കുമാർ സാഹുവിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് സ്ഥലങ്ങൾ സന്ദർശിക്കാനെത്തിയത്. ബെലഗാവിക്കുപുറമേ വിജയപുര, ബാഗൽകോട്ട്, ധാർവാഡ്, ഗദഗ്, കൊപ്പാൾ, ബല്ലാരി, വിജയനഗർ, ചിക്കബല്ലാപുര, തുമകൂരു, ചിത്രദുർഗ, ദാവണഗെരെ, ബെംഗളൂരു റൂറൽ എന്നീ ജില്ലകളും സംഘം സന്ദർശിക്കും.ഈ ജില്ലകളിലുൾപ്പെടെയുള്ള 195 താലൂക്കുകളെ വരൾച്ചബാധിതമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു.

പ്രധാനമന്ത്രിയെ വധിക്കും, നരേന്ദ്ര മോദി സ്‌റ്റേഡിയം തകര്‍ക്കും’; ഭീഷണി സന്ദേശം, സുരക്ഷ ശക്തമാക്കി പൊലീസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും ഗുജറാത്തിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം തകര്‍ക്കുമെന്നും പറഞ്ഞ് ഭീഷണി സന്ദേശം.ജയിലില്‍ കഴിയുന്ന ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയിയെ വിട്ടയക്കണമെന്നും 500 കോടി രൂപ നല്‍കമെന്നും ആവശ്യപ്പെട്ടാണ് ഇ-മെയില്‍ ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന് പിന്നാലെ എൻഐഎ മുംബയ് പൊലീസ്, ഗുജറാത്ത് പൊലീസ്, രാജ്യത്തെ മറ്റ് അന്വേഷണ ഏജൻസികള്‍ എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.സന്ദേശത്തിന് പിന്നാലെ ലോകകപ്പ് ക്രിക്കറ്റില്‍ അഞ്ച് മത്സരങ്ങള്‍ നടക്കുന്ന മുംബയ് വാങ്കഡെ സ്റ്റേഡിയത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടം എവിടെയാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് മുംബയ് പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചത്. ഭീഷണി സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്.ലോറൻസ് ബിഷ്‌ണോയിയെ വിട്ടയച്ച്‌ നിങ്ങളുടെ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് 500 കോടി രൂപ നല്‍കിയില്ലെങ്കില്‍ നരേന്ദ്ര മോദിയെ വധിച്ച്‌ നരേന്ദ്ര മോദി സ്‌റ്റേഡിയം തകര്‍ക്കും. എല്ലാം വില്‍ക്കുന്നത് ഹിന്ദുസ്ഥാനിലാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് ചിലത് വാങ്ങാനുണ്ട്. നിങ്ങള്‍ എത്രയൊക്കെ മുൻകരുതല്‍ എടുത്താലും ഞങ്ങളുടെ കൈകളില്‍ നിന്ന് രക്ഷപ്പെടാൻ സാധിക്കില്ല.

നിങ്ങള്‍ക്ക് സംസാരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഞങ്ങള്‍ പറയുന്നത് പോലെ ചെയ്യുക’- ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.2023 ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്ഘാടന മത്സരം നടന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ചായിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് അഹമ്മദാബാദിലേത്. പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസവാലയുടെ കൊലപാതക കേസില്‍ ആരോപണവിധേയനാണ് ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്‌ണോയി. നിലവില്‍ അഹമ്മദാബാദ് ജയിലിലാണ്. തിഹാര്‍ ജയിലില്‍ കഴിയവേ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ഭീകരവിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group