Home Featured ബെംഗളൂരു : കാവേരിപ്രശ്നം: പ്രതിഷേധം കനക്കുന്നു;പിന്തുണയുമായി സിനിമാതാരങ്ങളും..

ബെംഗളൂരു : കാവേരിപ്രശ്നം: പ്രതിഷേധം കനക്കുന്നു;പിന്തുണയുമായി സിനിമാതാരങ്ങളും..

ബെംഗളൂരു : കാവേരി നദീജലം തമിഴ്നാടിന് വിട്ടു നൽകുന്നതിൽ കന്നഡ കർഷക സംഘടനകളുടെ പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. വ്യാഴാഴ്ച കന്നഡ സിനിമാ പ്രവർത്തകരും സമരക്കാരെ അനുകൂലിച്ച് രംഗത്തെത്തി. കന്നഡ നടൻമാരായ ശിവരാജ്കുമാർ, ധ്രുവ സർജ, പ്രജ്വൽ ദേവരാജ്, അജയ് റാവു എന്നിവർ വെള്ളിയാഴ്ചത്തെ ബന്ദിൽ അണിനിരക്കുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എൻ.എം. സുരേഷ് അറിയിച്ചു ബെംഗളൂരുവിൽ റാലി നടത്തുമെന്നും പറഞ്ഞു.സിനിമയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും വെള്ളിയാഴ്ച നടത്തില്ലെന്നും അറിയിച്ചു.

എഴുപതോളം സിനിമാപ്രവർത്തകർ റാലിയിൽ പങ്കെടുത്തേക്കും. വൈകീട്ട് ആറിന് ബന്ദ് അവസാനിച്ച ശേഷമേ തിയേറ്ററുകൾ പ്രവർത്തിക്കുകയുള്ളൂവെന്ന് കർണാടക ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.തമിഴ്നാടിന് ജലംവിട്ടുകൊടുക്കുന്നതിനെതിരേ മാണ്ഡ്യയിലെ കാവേരീനദിക്കരയിൽ കന്നഡസംഘടനാപ്രവർത്തകരും കർഷകരും പ്രതിഷേധിച്ചു. ജലം വിട്ടുകൊടുക്കുന്നതിൽ സംസ്ഥാന സർക്കാരിനുനേരെ പ്രതിഷേധം മുഴക്കി.

കാവേരി വിഷയത്തിൽ വേണ്ടരീതിയിൽ ഇടപെടാത്തതിൽ സംസ്ഥാനത്തെ എം.പി.മാർക്കെതിരേ ബെംഗളൂരുവിൽ വനിതകളുടെ പ്രതിഷേധം നടന്നു.കർണാടക രക്ഷണ വേദികെയുടെ വനിതാവിഭാഗമാണ് പ്രതിഷേധം നടത്തിയത്. എം.പി.മാരുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകളുമായാണ് പ്രവർത്തകരെത്തിയത്.

ബന്ദ് കണക്കിലെടുത്ത് യാത്ര ക്രമീകരിക്കണം:വെള്ളിയാഴ്ച ബന്ദിന് ആഹ്വാനം ചെയ്തതിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം കണക്കിലെടുത്ത്വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്ര ക്രമീകരിക്കണമെന്ന് ബെംഗളൂരു വിമാനത്താവളം അതോറിറ്റി യാത്രക്കാരോട് നിർദേശിച്ചു.വെള്ളിയാഴ്ച ഹാസൻ ജില്ലയിലെ സ്കൂളുകൾക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അവധി പ്രഖ്യാപിച്ചു.ബന്ദ് കണക്കിലെടുത്ത്സംസ്ഥാനത്തൊട്ടാകെ 80,000 പോലീസുകാരെസുരക്ഷാചുമതലയ്ക്കായി നിയോഗിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group