Home Featured സൗദി യുവതിയുടെ പരാതി: ഷാക്കിര്‍ സുബാന്‍ കാനഡയില്‍ നിന്നും ലണ്ടനിലെത്തി; കേരളത്തില്‍ അടുത്തയാഴ്ച എത്തും

സൗദി യുവതിയുടെ പരാതി: ഷാക്കിര്‍ സുബാന്‍ കാനഡയില്‍ നിന്നും ലണ്ടനിലെത്തി; കേരളത്തില്‍ അടുത്തയാഴ്ച എത്തും

by admin

കൊച്ചി: സൗദി യുവതി നല്‍കിയ ലൈംഗികാതിക്രമ കേസില്‍ അന്വേഷണം നേരിടുന്ന
വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ അടുത്തയാഴ്ച കേരളത്തിലെത്തും. ഷാക്കിര്‍ കാനഡയില്‍ നിന്നും ലണ്ടനിലെത്തി. അടുത്തയാഴ്ച നാട്ടിലേക്ക് എത്തും. ജാമ്യം ലഭിച്ചാലും, ഇല്ലെങ്കിലും നാട്ടിലെത്തുമെന്ന് ഷാക്കിറിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സൗദി യുവതി എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കുകയും, മജിസ്‌ട്രേറ്റിന് മുന്‍പില്‍ രഹസ്യ മൊഴി നല്‍കുകയും ചെയ്തിരുന്നു. സൗദി എംബസിക്കും, കോണ്‍സുലേറ്റിനും നല്‍കിയ പരാതിയില്‍ കേന്ദ്ര ഏജന്‍സികളും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇതിനിടെ പോലീസ് ഷാക്കിറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

സെപ്റ്റംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യു ട്യൂബര്‍ പീഡിപ്പിച്ചു എന്നാണ് സൗദി യുവതിയുടെ പരാതി. യുവതി സൗദി എംബസിക്കും, മുബൈയിലെ കോണ്‍സുലേറ്റിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേസിന്റെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group