Home Featured കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ കൊല്‍ക്കത്ത സ്വദേശി നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍

കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ കൊല്‍ക്കത്ത സ്വദേശി നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍

കൊല്‍ക്കത്ത: കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയ കൊല്‍ക്കത്ത സ്വദേശിയെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേരളത്തില്‍ അതിഥി തൊഴിലാളിയായി ജോലി ചെയ്തിരുന്ന ബര്‍ദ്വാൻ ജില്ലയില്‍ നിന്നുള്ള ആളെ കടുത്ത പനിയും ഛര്‍ദ്ദിയും തൊണ്ടയിലെ അണുബാധയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്തശേഷം മടങ്ങിയെത്തിയതിനാല്‍ ഡോക്ടമാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ് ഇയാള്‍.

അണുബാധ സ്ഥിരീകരിക്കാൻ ആവശ്യമായ പരിശോധനകള്‍ ഇനിയും നടത്താനുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.കടുത്ത പനിയെ തുടര്‍ന്ന് ഇയാള്‍ ആദ്യം എറണാകുളത്ത് ചികിത്സ തേടിയിരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബിയര്‍ ചോദിച്ചിട്ട് നല്‍കാത്തതില്‍ വിരോധം; അയല്‍വാസിയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

ബിയറിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് കത്തിക്കുത്തില്‍. ബിയര്‍ ചോദിച്ചിട്ട് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വിരോധത്തില്‍ അയല്‍വാസിയെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു.സംഭവത്തില്‍ പ്രതിയായ പുത്തൻ വീട്ടില്‍ ബിനു രാജ് (45 കൊച്ചുമോൻ) ആണ് അറസ്റ്റിലായത്. ഇയാള്‍ അയല്‍വാസിയായ പയറ്റിങ്ങാക്കുഴി സ്വദേശി അജയ് മോനെയാണ് കുത്തികൊലപ്പെടുത്താനാണ് ശ്രമിച്ചത്.കിളിമാനൂര്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. പുളിമാത്ത് പയറ്റിങ്ങാകുഴി ജംഗ്ഷനില്‍ വച്ചായിരുന്നു ആക്രമണം നടന്നത്.

പയറ്റിങ്ങാക്കുഴി സ്വദേശി അജയമോന്റെ കൈവശമിരുന്ന ബിയര്‍ തനിക്ക് വേണമെന്നാണ് ബിനുരാജ് ആവശ്യപ്പെട്ടത്. എന്നാല്‍ ബിയര്‍ നല്‍കാത്തതില്‍ ബിനു അസഭ്യം പറയുകയായിരുന്നു. തുടര്‍ന്ന് അരയില്‍ വച്ചിരുന്ന കത്തി എടുത്ത് അജയമോന്റെ തലയിലും കഴുത്തിലും കുത്തുകയായിരുന്നു.കത്തി കുത്ത് തടയുന്നതിനിടയില്‍ അജയമോന്റെ ശരീരത്തില്‍ ആഴത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ഉടൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വിവരമറിഞ്ഞെത്തിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.റൂറല്‍ എസ്.പി ഡി. ശില്പയുടെ നിര്‍ദേശപ്രകാരം ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തില്‍ സി.ഐ ബി. ജയൻ എസ്.ഐ വിജിത്ത് കെ. നായര്‍,രാജി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group