മംഗളൂരു:പരസ്ത്രീ ബന്ധം ആരോപിച്ച് യുവതി ഭര്‍ത്താവിന്റെ മുഖത്ത് മുളക് പൊടി കലക്കിയ തിളക്കുന്ന വെള്ളം തൂവിയതായി പരാതി.കടപാടിക്കടുത്ത മണിപുരയില്‍ മുഹമ്മദ് ആസിഫ് (22) ആണ് അക്രമത്തിന് ഇരയായത്. യുവാവ് കൗപ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നതിങ്ങിനെ:11 മാസം മുമ്ബായിരുന്നു ഹുസൈൻ -മൈമൂന ദമ്ബതികളുടെ മകള്‍ അഫ്റീനും താനും തമ്മിലുള്ള വിവാഹം. ഒന്നര മാസം മാത്രം തന്റെ വീട്ടില്‍ നിന്ന ഭാര്യ സ്വന്തം വീട്ടിലേക്ക് പോയി. താനും അവിടേക്ക് താമസം മാറ്റി. തനിക്ക് പരസ്ത്രീ ബന്ധം ഉണ്ടെന്ന് പറഞ്ഞ് പ്രശ്നം ഉണ്ടാക്കുക പതിവാണ്. ഞായറാഴ്ച വൈകുന്നേരം 6.45 ഓടെ താൻ കുളിക്കുമ്ബോള്‍ ഭാര്യ വാതിലില്‍ മുട്ടി.
തുറന്നയുടൻ തിളങ്ങുന്ന മുളക് വെള്ളം തൂവി. ഇടതു കവിളും ശരീരത്തിന്റെ ഇടത് ഭാഗങ്ങളും പൊള്ളി നീറി. നിലവിളിച്ച് പുറത്തേക്ക് ഓടിയ തന്നെ ഭാര്യയും മാതാപിതാക്കളും മുറിയില്‍ അടച്ചിട്ടു. അയല്‍ക്കാര്‍ അറിഞ്ഞതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്” -കൗപ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു
ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ വര്‍ധന
രാജ്യത്ത് ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ 136 ശതമാനം വര്‍ധന എന്ന് ഡിജിസിഎ പഠന റിപ്പോട്ട്.ഡ്യൂട്ടി സമയത്ത് മദ്യപിച്ചെത്തുന്ന ക്യാബിന്‍ ക്രൂവിന്റെ എണ്ണത്തില്‍ 79 ശതമാനം വര്‍ധനവുണ്ടെന്നും ഡിജിസിഎയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറുമാസത്തിനിടെ, 33 പൈലറ്റുമാരേയും 97 ക്യാബിന്‍ ക്രൂ ജീവനക്കാരേയുമാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് പിടിച്ചത്. കഴിഞ്ഞവര്‍ഷം ആകെ 14 പൈലറ്റുമാരും 54 ക്യാബിന്‍ ക്രൂ ജീവനക്കാരുമാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതിന് പിടിയിലായത്.
ഡിജിസിഎ നിയമപ്രകാരം വിമാനത്തില്‍ കയറുന്നതിന് മുന്‍പും ശേഷവും, പൈലറ്റുമാരും ക്യാബിന്‍ ക്രൂവും മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധന നടത്തണം. എയര്‍ലൈന്‍ ഡോക്ടര്‍മാരാണ് ശ്വാസ പരിശോധന നടത്തുന്നത്. പരിശോധനയില്‍ മദ്യപിച്ചതായി ബോധ്യപ്പെട്ടാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കം കടുത്ത നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. രണ്ടാമത് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കല്‍ മൂന്നുവര്‍ഷത്തേക്കും തുടര്‍ന്നാല്‍ സ്ഥിരമായും റദ്ദ് ചെയ്യും.
മദ്യലഹരി അപകടമുണ്ടാക്കുമെന്നും അവശ്യ ജോലികള്‍ കൈകാര്യം ചെയ്യുന്നതിലുള്ള മാനസിക ശേഷി കുറയ്ക്കുമെന്നും ഡിജിസിഎ പറയുന്നു.