Home Featured പൂക്കള്‍ പറിക്കുമ്ബോള്‍ ചിരിച്ചാല്‍ 500 രൂപ പിഴ, വൈറലായി ബംഗളൂരുവിലെ ബോര്‍ഡ്!

പൂക്കള്‍ പറിക്കുമ്ബോള്‍ ചിരിച്ചാല്‍ 500 രൂപ പിഴ, വൈറലായി ബംഗളൂരുവിലെ ബോര്‍ഡ്!

പലര്‍ക്കും വിടര്‍ന്ന് നില്‍ക്കുന്ന പൂക്കള്‍ കാണുമ്ബോള്‍ അത് പറിച്ചെടുക്കുക എന്നത് ഒരു ഹോബിയാണ്. എന്നാല്‍, പുറത്ത് പാര്‍ക്കിലോ മറ്റോ പോയാല്‍ ഇങ്ങനെ ചെയ്യുന്നത് അവിടുത്തെ നിയമത്തിന് വിരുദ്ധമാണ് അല്ലേ?അത് വ്യക്തമാക്കുന്ന ബോര്‍ഡുകളും മറ്റും ഇവിടങ്ങളില്‍ ഒക്കെ കാണാറുമുണ്ട്. എന്നാല്‍, ബംഗളൂരുവില്‍ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു ബോര്‍ഡാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. അതില്‍ പറയുന്നത് പുഞ്ചിരിച്ചുകൊണ്ട് പൂക്കള്‍ പറിക്കരുത് എന്നാണ്. അധികൃതരാണ് പൂക്കള്‍ പറിക്കുന്നതിന് എതിരായി ഇങ്ങനെ വളരെ വിചിത്രമായ ഒരു ബോര്‍ഡ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‍ഫോമുകളിലാണ് ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ദയവായി പൂക്കള്‍ പറിക്കരുത്… ഞങ്ങള്‍ നിങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ചിരിക്കുമ്ബോള്‍ പൂക്കള്‍ പറിക്കവെ പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴ ചുമത്തും എന്നാണ് ഇവിടെയുള്ള ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

എന്തായാലും ഇതുപോലെയുള്ള വിചിത്രമായ മുന്നറിയിപ്പുകള്‍ ബംഗളൂരുവില്‍ ഇത് ആദ്യമായിട്ടല്ല എന്നാണ് പറയുന്നത്. അടുത്തിടെ ബംഗളൂരുവിലെ ഒരു പാര്‍ക്കിലും സമാനമായ നിയമങ്ങള്‍ വിവരിക്കുന്ന ഒരു പോസ്റ്റര്‍ കണ്ടെത്തിയിരുന്നു. അതില്‍ പറയുന്നത് സന്ദര്‍ശകര്‍ക്ക് ഈ പാര്‍ക്കിനകത്ത് ഓടാനോ ജോഗിങ്ങിനോ ഉള്ള അനുവാദം ഇല്ല എന്നാണ്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) യുടേതാണ് ഈ അറിയിപ്പ്. നമുക്കറിയാം, നമ്മുടെ നാട്ടിലടക്കം പല സ്ഥലങ്ങളിലും ആന്റിക്ലോക്ക് വൈസില്‍ നടക്കരുത് എന്ന് പറയാറുണ്ട്. തടസങ്ങളും മറ്റും ഇല്ലാതിരിക്കാനാണ് ഇത്.

ഏതായാലും ബംഗളൂരുവിലെ ഓട്ടവും ജോഗിങ്ങും ഒക്കെ നിരോധിച്ചിരിക്കുന്ന ഈ പാര്‍ക്കിലും അത് നിരോധിച്ചിട്ടുണ്ട്. ഇത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ആള്‍ പറയുന്നത് ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ പലപ്പോഴും കാണാറുണ്ട്, ശരിക്കും അത് എന്തിനാണ് എന്നാണ്. ഏതായാലും, പുഞ്ചിരിച്ച്‌ കൊണ്ട് പൂക്കള്‍ പറിക്കരുത് എന്ന ബോര്‍ഡിന്റെ ചിത്രവും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് ശമ്ബളം കൊടുക്കാൻ പണമില്ല; ബൈജൂസില്‍ സംഭവിക്കുന്നത് എന്ത്?

പിരിച്ചുവിട്ട ജീവനക്കാരുടെ ശമ്ബള കുടിശ്ശിക നല്കാൻ കഴിയാതെ ബൈജൂസ്‌. മുൻ ജീവനക്കാരുടെ ശമ്ബള കുടിശിക നല്‍കുന്നതില്‍ കാലതാമസം നേരിട്ടതില്‍ ബൈജൂസ്‌ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.കുടിശ്ശിക നല്‍കുന്ന കാലാവധി നവംബറിലേക്ക് നീട്ടിയിട്ടുണ്ട്. ഈ വര്‍ഷം ജൂണില്‍ പ്രതിസന്ധിയിലായ എഡ്‌ടെക് കമ്ബനി ചെലവ് ചുരുക്കുന്നതിനായി 500 മുതല്‍ 1000 ജീവനക്കാരെ വരെ പിരിച്ചുവിട്ടിരുന്നു. ജൂണില്‍ പിരിച്ചു വിട്ട ജീവനക്കാര്‍ക്കുള്ള ശമ്ബള കുടിശ്ശിക സെപ്റ്റംബറില്‍ കൊടുത്ത് തീര്‍ക്കുമെന്ന് കമ്ബനി പറഞ്ഞിരുന്നു. കമ്ബനികള്‍ വിറ്റ് കടബാധ്യത തീര്‍ക്കാനുള്ള നീക്കവും ബൈജൂസിന്റെ ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.

എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്ബനികളെ വിറ്റഴിക്കാനാണ് നിലവിലെ നീക്കം. കടത്തില്‍ നിന്ന് പുറത്ത് കടക്കാനും ബിസിനസ്സ് തിരികെ കൊണ്ടുവരാനുമുള്ള പദ്ധതിയുടെ ഭാഗമാണ് വില്‍പ്പന. അതേസമയം ആറ് മാസത്തെ സാവകാശം ലഭിച്ചാല്‍ 1.2 ബില്യണ്‍ ഡോളര്‍ (9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന വാഗ്ദാനം വായ്പാ ദാതാക്കള്‍ക്ക് മുന്നില്‍ കഴിഞ്ഞദിവസം ബൈജൂസ് വ്യക്തമാക്കിയിരുന്നു. മുപ്പത് കോടി ഡോളര്‍ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും ബാക്കി തുക പിന്നീടുള്ള മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചടയ്ക്കാമെന്നുമായിരുന്നു ബൈജൂസിന്റെ വാഗ്ദാനം.

22 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ബൈജൂസ് നിരവധി പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. 2015ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത് .തുടക്കകാലത്ത് 2.200 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു ബൈജൂസ്. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5-വര്‍ഷ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു. ജൂണ്‍ അവസാനത്തോടെ മുൻ ഓഡിറ്റര്‍ ഡെലോയിറ്റും മൂന്ന് ബോര്‍ഡ് അംഗങ്ങളും രാജിവച്ചതിനെത്തുടര്‍ന്ന് കമ്ബനി പ്രതിസന്ധിയിലായി. അടുത്തിടെ, ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസിന്റെ (എഇഎസ്‌എല്‍) സിഇഒയും സിഎഫ്‌ഒയും രാജിവച്ചു

You may also like

error: Content is protected !!
Join Our WhatsApp Group