Home Featured ബെംഗളൂരു: നെലമംഗലയ്ക്കു സമീപം ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു.

ബെംഗളൂരു: നെലമംഗലയ്ക്കു സമീപം ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു.

ബെംഗളൂരു: നെലമംഗലയ്ക്കു സമീപം കരിങ്കൽ ക്വാറിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങിമരിച്ചു.കൊല്ലം ശാസ്താംകോട്ട വിളയിൽ കിഴക്കയിൽ സിദ്ദിഖിന്റെ മകൻ അജ്മൽ (20) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം അജ്മലിന്റെ സഹോദരൻ അൽത്താഫ് ഉൾപ്പെയുള്ള 6 പേർ കുളിക്കാനായി ക്വാറിയിലെത്തിയതായിരുന്നു.

നീന്തുന്നതിനിടെ അജ്മലിനെ കാണാതാവുകയായിരുന്നു.അഗ്നിശമന സേന, നെലമംഗല റൂറൽ പോലീസ്, ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഒരു മാസം മുൻപാണ് നെലമംഗലയിലെ എൽജി വെയർഹൗസിൽ അജ്മൽ ജോലിയിൽ പ്രവേശിച്ചത്. മാതാവ്: സഫീന. സഹോദരി: ആൽഫിയ.

മകളെ വില്‍ക്കാനുണ്ടെന്ന്‌ ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റ്; പിതാവിനെതിരേ കേസ്‌

പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍ക്കാനുണ്ടെന്നു പറഞ്ഞ്‌ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റിട്ടയാള്‍ക്കെതിരേ പോലീസ്‌ കേസെടുത്തു.ഇടവെട്ടി സ്വദേശിക്കെതിരെയാണ്‌ തൊടുപുഴ പോലീസ്‌ കേസെടുത്തത്‌. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വില്‍പ്പനയ്‌ക്കെന്നു പറഞ്ഞാണ്‌ സാമൂഹികമാധ്യമത്തില്‍ പോസ്‌റ്റിട്ടത്‌.ഇത്‌ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ സംഭവം പോലീസിനെ അറിയിച്ചു. പോസ്‌റ്റ്‌ പിന്നീട്‌ നീക്കം ചെയ്‌തെങ്കിലും പോലീസ്‌ കേസെടുത്തു. ലഹരി, നിരോധിത പുകയില ഉത്‌പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നയാളാണ്‌ പ്രതിയെന്ന്‌ പോലീസ്‌ പറഞ്ഞു.

ഇയാളുടെ ആദ്യ വിവാഹത്തില്‍ 11 വയസുള്ള മകളുണ്ട്‌. ഇവരെ ഉപേക്ഷിച്ച്‌ രണ്ടാമത്‌ വിവാഹം കഴിച്ച്‌ ഇയാള്‍ക്ക്‌ ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്‌.ഇവരെയും ഉപേക്ഷിച്ച പ്രതി ഇപ്പോള്‍ മറ്റൊരു സ്‌ത്രീയോടൊപ്പമാണ്‌ താമസം. കേസ്‌ വിശദമായ അനേ്വഷണത്തിനായി സൈബര്‍ സെല്ലിനു കൈമാറിയതായും റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും തൊടുപുഴ എസ്‌.എച്ച്‌.ഒ: സുമേഷ്‌ സുധാകരന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group