ബെംഗളൂരു: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം പേരെ കബളിപ്പിച്ച പ്രതി അറസ്റ്റിൽ.കൊല്ലം ഉമയനെല്ലൂർ പുതുച്ചിറ ദിൽഷാദ് മൻസിലിൽ റിയാസ് ഷാനവാസിനെയാണ് കണ്ണമാലി പോലീസ് നഗരത്തിൽ നിന്നു അറസ്റ്റ് ചെയ്തത്.കൊച്ചി ഐ.എസ്. ഇൻസ്റ്റിറ്റ്യൂട്ടിലെയും തിരുവനന്തപുരം ഐ.പി.എം.എസ് ഇൻസ്റ്റിറ്റ്യൂട്ടിലെയും വിദ്യാർഥികളായിരുന്ന 50-ൽ അധികം ഉദ്യോഗാർഥികളെ പ്രതിയുടെ തിരുവനന്തപുരത്തുള്ള വ്യാജ റിക്രൂട്ട്മെന്റ് ഏജൻസി വഴി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അവരുടെ പക്കൽ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുക്കുകയായിരുന്നു.കൊച്ചി ഐ.എം.എസിലും തിരുവനന്തപുരം ഐ.പി.എം.എസ്. ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ധ്യാപകനായ ബാലചന്ദ്രൻ എന്നയാളുടെ സഹായത്തോടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
ഇയാൾക്കെതിരേ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും സമാനമായ കേസുകളും പരാതികളും നിലവിലുണ്ട്.പ്രതിക്കെതിരേ തിരുവനന്തപുരം പാലോട് പോലീസ് സ്റ്റേഷനിൽ പോക്സോ ആക്ട് പ്രകാരമുള്ള കേസും,എറണാകുളം നെടുമ്പാശേരി പോലീസ് സ്റ്റേഷനിൽവിശ്വാസ വഞ്ചന കേസുകളും നിലവിലുണ്ട്.പ്രതിയുടെ ഫോൺകോളുകൾ പരിശോധിച്ചു ബെംഗളരുവിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കണ്ണമാലി പോലീസ് ഇൻസ്പെക്ടർ രാജേഷ് എസിന്റെ നേതൃത്വത്തിലുള്ളസംഘമാണ് പ്രതിയെ പിടികൂടിയത്.
ജീവനോടെ കുഴിച്ചുമൂടിയ നവജാത ശിശുവിനെ കര്‍ഷക ദമ്ബതികള്‍ രക്ഷപ്പെടുത്തി
ജീവനോടെ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ കര്‍ഷക ദമ്ബതികള്‍ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ഉത്തര്‍പ്രദേശിലെ പുലന്ദര്‍ ഗ്രാമത്തിലാണ് സംഭവം.കര്‍ഷക ദമ്ബതികളായ രാജേഷും നീലവും കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില് കേട്ട് സമീപത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. പരിശോധനക്കിടെ കുഞ്ഞിന്റെ കൈ ശ്രദ്ധയില്‍പ്പെട്ടു. ഉടനെ ഇരുവരും മണ്ണ് നീക്കം ചെയ്തു കുഞ്ഞിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിനെ കണ്ടെത്താന്‍ അല്പം കൂടി വൈകിയിരുന്നെങ്കില്‍ രക്ഷിക്കാനാകുമായിരുന്നില്ലെന്നും ഇരുവരുടെയും സമയോചിതമായ ഇടപെടലാണ് നിര്‍ണായകമായതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.