ബെംഗളൂരു: സംസ്ഥാനത്ത് വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം കൂടിവരുന്ന സാഹചര്യത്തിൽ പരിഹാരത്തിന് ശാസ്ത്രീയ മാർഗങ്ങൾ സ്വീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വന്യമൃഗങ്ങൾ കൃഷിയിടങ്ങളിലും ജനവാസ മേഖലകളിലും ഇറങ്ങുന്നത് തടയാൻ മുൻ കരുതലുകളെടുക്കണമെന്നും സിദ്ധരാമയ്യ വനംവകുപ്പുദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.2018 മുതൽ കാട്ടാനകളുടെ ആക്രമണത്തിൽ മാത്രം സംസ്ഥാനത്ത് 148 ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ വർഷം ഇതുവരെ 21 പേർ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. മറ്റു വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവരും ഒട്ടേറെയാണ് .
ഈ സാഹചര്യത്തിലാണ് പരിഹാരത്തിനായി ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കാൻ മുഖ്യമന്ത്രി വനംവകുപ്പുദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.കാട്ടാനകൾ ജനവാസ മേഖലകളിലിറങ്ങാതിരിക്കാനുള്ള റെയിൽവേ വേലി സ്ഥാപിക്കാനും മറ്റു നടപടികൾക്കുമായി 500 കോടി രൂപ ആവശ്യമാണെന്ന് വനം പരിസ്ഥിതിവകുപ്പു മന്ത്രി ഈശ്വർ ഖന്ദ്രെപറഞ്ഞു.
ഇന്ത്യ-ഭാരത് വിവാദത്തിനിടെ സിനിമയുടെ പേരുമാറ്റി അക്ഷയ് കുമാര്‍
ഇന്ത്യ-ഭാരത് വിവാദങ്ങള്‍ക്കിടെ സിനിമയുടെ പേരുമാറ്റി അക്ഷയ് കുമാര്‍. ബോളിവുഡ് താരത്തിന്റെ വരാനിരിക്കുന്ന സിനിമക്ക് ‘മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഇന്ത്യൻ റെസ്ക്യു’ എന്ന പേരാണ് നേരത്തെ നല്‍കിയിരുന്നത്.ഇത് മാറ്റി മിഷൻ റാണിഗഞ്ച്: ദ ഗ്രേറ്റ് ഭാരത് റെസ്ക്യു എന്ന പേരാണ് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിലാണ് പേരുമാറ്റം അറിയിച്ചിരിക്കുന്നത്.റാണിഗഞ്ചിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തെ ഇതിവൃത്തമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.
1989ലാണ് കല്‍ക്കരി ഖനിയില്‍ അപകടമുണ്ടായത്. അന്ന് ഖനിയില്‍ കുടുങ്ങിയവരെ രക്ഷിക്കാൻ പ്രധാന പങ്കുവഹിച്ച ജസ്‍വാന്ത് സിങ് ഗില്ലിന്റെ ജീവിതത്തെ ആധാരമാക്കിയാണ് സിനിമ.അക്ഷയ് കുമാറിനെ കൂടാതെ പരിനീതി ചോപ്ര, കുൻമുദ് മിശ്ര, പവൻ മല്‍ഹോത്ര, രവി കിഷൻ തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സിനിമയുടെ മോഷൻ പോസ്റ്ററും പുറത്ത് വന്നിരുന്നു.